1 GBP = 116.23
breaking news

കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

മലപ്പുറം (Malappuram) തിരൂരില്‍ മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ ആണ് കടന്നലുകൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവ .മരത്തിനു വലിയ കടന്നൽക്കൂട് ഉണ്ടായിരുന്നു. ഇത് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. ഇത് വീണത് ബൈക്കിൽ പോയ കിരണിന്റെ തലയിലായിരുന്നു. അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.പരിസരത്തുണ്ടായിരുന്ന 2 പേർക്കും കടന്നലിന്റെ കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിൽപരം കടന്നൽ കൊമ്പുകൾ പറിച്ചെടുത്തു. മാസങ്ങൾക്കു മുൻപ് തൃപ്രങ്ങോട്ട് തേങ്ങയിടാൻ കയറിയ യുവാവിനെ കടന്നൽ ആക്രമിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ജനുവരിയിൽ പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കടന്നൽ കുത്തേറ്റ് മേടപ്പാറ സ്വദേശി അഭിലാഷ് മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ടാപ്പിങ് ജോലികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെയായിരുന്നു കടന്നൽ കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. പലരും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടെങ്കിലും അഭിലാഷിന് രക്ഷപെടാൻ കഴിഞ്ഞില്ല. കടന്നൽ കുത്തേറ്റ അഭിലാഷിനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more