1 GBP = 113.65
breaking news

മണിപ്പൂർ തെരഞ്ഞെടുപ്പിൽ ബിജെപി 40-50 സീറ്റുകൾ നേടുമെന്ന് അസം മുഖ്യമന്ത്രി

മണിപ്പൂർ തെരഞ്ഞെടുപ്പിൽ ബിജെപി 40-50 സീറ്റുകൾ നേടുമെന്ന് അസം മുഖ്യമന്ത്രി

മണിപ്പൂരിൽ തുടർഭരണം ഉറപ്പെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപി ഭൂരിപക്ഷം ഉറപ്പാക്കുമെന്നും, സഖ്യമില്ലാതെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തോങ്‌ജു മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബിശ്വജിത് സിങ്ങിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യം പറഞ്ഞത്.

വരാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 40-50 സീറ്റുകൾ നേടും. ബിജെപി ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കും. ബിജെപി സർക്കാർ മണിപ്പൂരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള റോഡ് ഇൻഫ്രാസ്ട്രക്ചർ ബന്ധം മെച്ചപ്പെടുത്തിയെന്നും കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, അസം മന്ത്രി അശോക് സിംഗാൾ, നാഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റൺ, നാഗാലാൻഡ് ബിജെപി അധ്യക്ഷൻ ടെംജെൻ ഇംന അലോങ് എന്നിവരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും ശർമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. അസമിലെ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ (ബിടിസി) ചീഫ് എക്സിക്യൂട്ടീവ് അംഗം (സിഇഎം) പ്രമോദ് ബോറോയും പങ്കെടുത്തു.

60 അംഗ മണിപ്പൂർ നിയമസഭയിലേക്ക് ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more