1 GBP = 105.80
breaking news

‘ഓർമ്മകളിൽ സിസിലി ആന്റി’ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ക്ലബ് ഹൌസ് മീറ്റിംഗിൽ സിസിലി ജോർജ്ജിനെ ഹൃദയസ്പർശിയായ വാക്കുകളിൽ അനുസ്മരിച്ചു

‘ഓർമ്മകളിൽ സിസിലി ആന്റി’ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ക്ലബ് ഹൌസ് മീറ്റിംഗിൽ സിസിലി ജോർജ്ജിനെ  ഹൃദയസ്പർശിയായ വാക്കുകളിൽ അനുസ്മരിച്ചു

യുകെയിലെ സാഹിത്യരംഗത്തും കലാസംസ്കരികരംഗങ്ങളിലും നിറഞ്ഞു നിന്ന ശ്രീമതി സിസിലി ജോർജിനെ അനുസ്മരിക്കുവാൻ ലണ്ടൻ മലയാള സാഹിത്യവേദി   ‘ ഓർമ്മകളിൽ സിസിലി ആൻറി ‘ എന്ന പേരിൽ സംഘടിപ്പിച്ച ക്ലബ്ഹൗസ് മീറ്റിംഗിൽ യുകെയിലെ കലാസംസ്കരിക രംഗങ്ങളിലെ സുഹൃത്തുക്കൾ   സിസിലി ആന്റിയുടെ സാമൂഹ്യ രംഗത്തെ ഇടപെടലുകളും സാഹിത്യ രംഗത്തെ സംഭാവനകളും ഓർമ്മപ്പെടുത്തിയത് കൂടാതെ ഒരു വ്യക്തിയെന്ന നിലയിൽ സിസിലി ആന്റിയുടെ യാതൊരു മറയുമില്ലാതെയുള്ള സ്നേഹവും സാമൂഹ്യപ്രതിബദ്ധതയും വിവരിച്ചപ്പോൾ എത്രയോ വലുതാണ് സിസിലി ആന്റിയുടെ വേർപാട് നൽകിയ നഷ്ടം എന്ന ഓർമ്മപ്പെടുത്തലായി  മാറി. 

ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് , പ്രോഗ്രാം കോർഡിനേറ്റർ സി.എ. ജോസഫ് എന്നിവർ മോഡറേറ്ററായ മീറ്റിംഗിൽ പ്രമുഖ ബ്ലോഗറും സംഘാടകനുമായ    മുരളി മുകുന്ദൻ, ചിത്രകാരൻ ജോസ് ആന്റണി, ന്യൂഹാം കൗൺസിലർ സുഗതൻ തെക്കേപ്പുര, മുൻ കേംബ്രിഡ്ജ് കൗൺസിലർ സോളിസിറ്റർ ബൈജു വർക്കി തിട്ടാല , സാമൂഹ്യ പ്രവർത്തകനും ജെ ജെ വിൽ റൈറ്റെർസ് സാരഥിയുമായ ജേക്കബ്, പ്രമുഖ നാടക സംവിധായകനും നടനും  തബലിസ്റ്റ്മായ മനോജ് ശിവ എന്നിവർ ഹൃദയസ്പർശിയായ വാക്കുകളിൽ സിസിലി ആന്റിയെ അനുസ്‍മരിച്ചു  സംസാരിച്ചു. 

സാഹിത്യകാരിയായും ചിത്രകാരിയായും അറിയപ്പെട്ടത്  കൂടാതെ മറ്റ് കലാരംഗങ്ങളിലും പ്രായത്തെ  മറന്ന് പ്രവർത്തിച്ച സിസിലി ആന്റി എന്ന് സ്നേഹത്തോടെ വിളിച്ച സിസിലി ജോർജ്ജ് ഈസ്റ്റ് ഹാമിലെ എം എ യു കെ യുമായി ചേർന്ന് പ്രവർത്തിച്ചു. ശ്രീമതി സിസിലി ജോർജ്ജ് കേരളത്തിൽ തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം സ്വദേശിനിയും പ്രമുഖ മലയാള സാഹിത്യകാരി മാധവിക്കുട്ടിയുടെ അയൽപക്കകാരിയുമായിരുന്നു. ഈ അടുപ്പം തന്നെ ഒരു എഴുത്തുകാരിയാക്കുന്നതിൽ പ്രധാന  പങ്കു വഹിച്ചു. പക്ഷിപാതാളം  എന്ന നോവലും വേനൽമഴ എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 2021 ഡിസംബർ 24 ആം തീയതി ലണ്ടനിൽ നിര്യാതയായി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more