1 GBP = 105.80
breaking news

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആദ്യ ആഴ്​ച 64 വിമാനങ്ങൾ; മെയ് ഏഴു മുതൽ ലണ്ടനിൽ നിന്നും സർവീസുകൾ

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആദ്യ ആഴ്​ച 64 വിമാനങ്ങൾ; മെയ് ഏഴു മുതൽ ലണ്ടനിൽ നിന്നും സർവീസുകൾ

ദ​ുബൈ: ഇന്ത്യയിലെ ലോക്​ഡൗണും വിമാനവിലക്കും മൂലം മാർച്ച്​ 22 മുതൽ വിവിധ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിമാനങ്ങൾ മറ്റന്നാൾ മുതൽ സർവീസ്​ ആരംഭിക്കും. തിരിച്ചുവരുവാൻ ഏറ്റവുമധികം പേർ എംബസി സൈറ്റുകൾ മുഖേനെ താൽപര്യമറിയിച്ച ഗൾഫ്​ രാജ്യങ്ങളിൽ നിന്നാണ്​ കൂടുതൽ സർവീസുകളുണ്ടാവുക. ആദ്യ ആഴ്​ച തന്നെ യു.എ.ഇയിൽ നിന്ന്​ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക്​ പത്ത്​ വിമാനങ്ങൾ പറക്കും. സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും  ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. ഒമാനിൽ നിന്നും  ബഹ്​​ൈറനിൽ നിന്നും രണ്ടും, ഖത്തറിൽ നിന്ന്​ മൂന്നും വിമാനങ്ങൾ ആദ്യ ആഴ്​ച സർവീസ്​ നടത്തും. ഇവയുടെ സമയക്രമം ഇന്നറിയാനാവും.

മെയ്​ ഏഴിന്​ യു.എ.ഇയിൽ നിന്ന്​ അബൂദബി- കൊച്ചി, ദുബൈ-കോഴിക്കോട്​ വിമാനങ്ങളാണ്​ ആദ്യം പുറപ്പെടുക. സൗദിയിലെ റിയാദിൽ നിന്ന്​ കോഴിക്കോ​േട്ടക്കും ഖത്തറിലെ ദോഹയിൽ നിന്ന്​ കൊച്ചിയിലേക്കും അന്ന്​​ തന്നെ സർവീസുണ്ട്​. ലണ്ടൻ-മുംബൈ, സിംഗപൂർ-മുംബൈ, ക്വലലമ്പൂർ-ഡൽഹി, സാൻഫ്രാൻസിസ്​കോ-മുംബൈ-ഹൈദരാബാദ്​, മനില-അഹ്​മദാബാദ്​, ധാക്ക-ശ്രീനഗർ സർവീസുകളും അന്നു പുറപ്പെടും. ഗൾഫ്​ മേഖലയിൽ നിന്നുള്ള ഒാരോ വിമാനത്തിലും ഏകദേശം 200 യാത്രക്കാരെ വീതവും അമേരിക്കയിൽ നിന്നുള്ള വിമാനത്തിൽ 300 പേരെയും മറ്റിടങ്ങളിൽ നിന്ന്​ 250 പേരെ വീതവും എത്തിക്കാനാണ്​ പദ്ധതി. ആദ്യ ദിവസം 2300 പേരെ ഇന്ത്യയിലേക്ക്​ കൊണ്ടുവരാനാകുമെന്നാണ്​ പ്രതീക്ഷ.

രണ്ടാം ദിവസം (മെയ്​ എട്ട്​)
മനാമ-കൊച്ചി, ദുബൈ-ചെന്നൈ, ദുബൈ-ചെന്നൈ, ക്വലാലമ്പൂർ-മുംബൈ, ന്യൂയോർക്ക്​-മുംബൈ-അഹ്​മദാബാദ്​, ധാക്ക-ഡൽഹി, കുവൈത്ത്-ഹൈദരാബാദ്​, സിംഗപൂർ-അഹ്​മദാബാദ്​, ലണ്ടൻ-ബംഗളുരു വിമാനങ്ങൾ സർവീസ്​ നടത്തും. 2050 പേർ അന്നേ ദിവസം തിരിച്ചെത്തും.

മൂന്നാം ദിവസം  (മെയ്​ ഒമ്പത്​)
കുവൈത്ത്​-കൊച്ചി, മസ്​കത്ത്​-കൊച്ചി, റിയാദ്​-ഡെൽഹി, ക്വലാലമ്പൂർ-ട്രിച്ചി, ചികാഗോ-മുംബൈ-ചെന്നൈ, ധാക്ക-മുംബൈ, മനില-മുംബൈ, ലണ്ടൻ-ഹൈദരാബാദ്​, ഷാർജ-ലഖ്​നൗ വിമാനങ്ങൾ സർവീസ്​ നടത്തും. 2050 പേരെയാണ്​ തിരിച്ചെത്തിക്കുക.

നാലാം ദിവസം  (മെയ്​ 10​​)
ദോഹ-തിരുവനന്തപുരം, ക്വലാലമ്പുർ-കൊച്ചി, കുവൈത്ത്​-ചെന്നൈ, സിംഗപ്പൂർ-ട്രിച്ചി, ലണ്ടൻ-മുംബൈ, ധാക്ക-ഡൽഹി, അബൂദബി-ഹൈദരാബാദ്​, വാഷിങ്​ടൺ-ഡൽഹി-ഹൈദരാബാദ്​ വിമാനങ്ങൾ പറക്കും. അന്ന്​ 1850 പേരെ മടക്കിയെത്തിക്കാനാണ്​ പദ്ധതി.

അഞ്ചാം ദിവസം  (മെയ്​ 11)
ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്​, ക്വലാലമ്പൂർ-ചെന്നൈ, സിംഗപ്പൂർ-ഡൽഹി, മനില-ഡൽഹി, ലണ്ടൻ-അഹ്​മദാബാദ്​, ദുബൈ-കൊച്ചി, ധാക്ക-ശ്രീനഗർ, സാൻഫ്രാൻസിസ്​കോ-ഡൽഹി-ബംഗളുരു സർവീസുകളുണ്ടാവും. 2200 പേരെ തിരിച്ചെത്തിക്കും.

ആറാം ദിവസം  (മെയ്​ 12​)
ക്വലാലമ്പൂർ-കൊച്ചി, മസ്​ക്കത്ത്​-ചെന്നൈ, ലണ്ടൻ^ചെന്നൈ, ജിദ്ദ-ഡൽഹി, കുവൈത്ത്​-അഹ്​മദാബാദ്​, ദുബൈ-ഡൽഹി, ദുബൈ^ഡൽഹി, മനില^ഹൈദരാബാദ്​, ധാക്ക-ശ്രീനഗർ, സിംഗപ്പൂർ-ബംഗളുരു, ന്യൂയോർക്ക്​- ഡൽഹി-ഹൈദരാബാദ്​ വിമാനങ്ങൾ പറക്കും. 2500 പേരെ അന്ന്​ എത്തിക്കാനാവും.

ഏഴാം ദിവസം  (മെയ്​ 13​)
കുവൈത്ത്​-കോഴിക്കോട്​, മനില-ചെന്നൈ, ധാക്ക- ചെന്നൈ, ലണ്ടൻ- ഡൽഹി, ചിക്കാഗോ-ഡൽഹി-ഹൈദരാബാദ്​, ജിദ്ദ-കൊച്ചി, ക്വലാലമ്പൂർ-ഹൈദരാബാദ്​, ദുബൈ-അമൃതസർ സർവീസുകളാണുണ്ടാവുക. അന്ന്​ 1850 പേർ തിരിച്ചുവരും.

വിസ കാലാവധി കഴിഞ്ഞവർ ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്യുക:

യു.കെ യിൽ ലോക്ക്ഡൗണിനെ തുടർന്ന് വിസ കാലാവധി കഴിഞ്ഞുപോയ ഇന്ത്യൻ വംശജർ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ സജ്ജമാക്കിയ ഗൂഗിൾ ഷീറ്റ് ഉപയോഗിച്ച്  രജിസ്റ്റർ ചെയ്യേണ്ടതാണെന്നു ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി രുചി ഘനശ്യം അറിയിക്കുന്നു.

രജിസ്റ്റർ ചെയ്യുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://docs.google.com/forms/d/e/1FAIpQLSf4e0EuAymBzVlouFBB7e0bmJ1S_tvZV7jSL2Nb6l8IC-wHGw/viewform

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more