1 GBP = 105.79
breaking news

സ്വകാര്യ പാർക്കിങ് കമ്പനികളുടെ തീവെട്ടിക്കൊള്ള തടയാൻ സർക്കാർ; കാർ പാർക്കിങ്ങിലെത്തുന്ന വാഹനമുടമകൾക്ക് പത്ത് മിനിറ്റ് ഗ്രേയ്സ് പിരിയഡ് നല്കണം

സ്വകാര്യ പാർക്കിങ് കമ്പനികളുടെ തീവെട്ടിക്കൊള്ള തടയാൻ സർക്കാർ; കാർ പാർക്കിങ്ങിലെത്തുന്ന വാഹനമുടമകൾക്ക് പത്ത് മിനിറ്റ് ഗ്രേയ്സ് പിരിയഡ് നല്കണം

ലണ്ടൻ: കച്ചവട ലാഭം മുൻനിറുത്തി പ്രവർത്തിക്കുന്ന സ്വകാര്യ കാർ പാർക്കിങ് കമ്പനികൾക്ക് തടയിടാൻ സർക്കാർ പുതിയ ഉത്തരവിറക്കി. സ്വകാര്യ കാർ പാർക്കിങ്ങിൽ എത്തുന്ന വാഹനമുടമകൾ പാർക്കിങ് സ്ഥലം കിട്ടിയില്ലെങ്കിൽ പോലും പലപ്പോഴും പിഴ തുക ഒടുക്കേണ്ട സാഹചര്യമുണ്ട്. തങ്ങളുടെ പാർക്കിങ് ഏരിയയിൽ പ്രവേശിച്ചു എന്ന പേരിൽ പലപ്പോഴും വാഹനമുടമകൾക്ക് നൂറു പൗണ്ട് പിഴ ഈടാക്കുകയാണ് പതിവ്. എന്നാൽ പുതിയ ഉത്തരവോടെ സ്വകാര്യ പാർക്കിങ് കമ്പനികൾ അങ്കലാപ്പിലായിരിക്കുകയാണ്. സ്വകാര്യ പാർക്കിങ് സെന്ററുകളിലെത്തുന്ന വാഹനമുടമകൾക്ക് പത്ത് മിനിറ്റ് ഗ്രേയ്‌സ് പിരിയഡ് അനുവദിക്കണമെന്നാണ് സർക്കാർ ഉത്തരവ്.

പാർക്കിങ് ഏരിയയിൽ പ്രവേശിച്ചാൽ ഉടനെ തന്നെ പാർക്കിങ് താരിഫ് ആരംഭിക്കുകയാണ് മിക്ക പാർക്കിങ് സെന്ററുകളിലും. വാഹനമിടാൻ സ്ഥലം കിട്ടിയില്ലെങ്കിൽ പോലും പാർക്കിങ് ചാർജ്ജ് നൽകണം. എന്നാൽ സാധാരണക്കാർ പാർക്കിങ് കിട്ടിയില്ലെങ്കിൽ തിരിച്ചിറങ്ങുകയാണ് പതിവ്. എന്നാൽ പാർക്കിങ് കമ്പനികൾ തിരിച്ചിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകൾ ശേഖരിച്ച് കുറഞ്ഞത് നൂറു പൗണ്ട് പിഴയായി ഈടാക്കുകയാണ് പതിവ്. പാർക്കിങ് കമ്പനികൾക്കെതിരെ നിരവധി പരാതികളാണ് ഇത്തരത്തിൽ ലഭിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ വാഹനങ്ങൾ മാറ്റാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരത്തിൽ പിഴ ഒടുക്കണം.

എന്നാൽ ഇതിനെല്ലാം പരിഹാരമായാണ് പത്ത് മിനിറ്റ് ഗ്രയ്‌സ് പിരിയഡായി അനുവദിച്ചിട്ടുള്ളത്. അതായത് പത്ത് മിനിറ്റ് പാർക്കിങ് സെന്ററുകളിൽ സൗജന്യമായി ചിലവഴിക്കാം. അതേസമയം ബ്രിട്ടനിലെ ബഹുപൂരിപക്ഷം എയർപോർട്ടുകളിലും ഇത്തരം തീവെട്ടിക്കൊള്ള നടക്കുന്നുണ്ട്. ഹീത്രൂവും ഗാറ്റ്‌വിക്കും ഒഴികെ മിക്ക എയർപോർട്ടുകളിലും വാഹനം പ്രവേശിക്കുന്നതിന് തന്നെ ഒരു പൗണ്ട് മുതൽ മൂന്ന് പൗണ്ട് വരെ ഈടാക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ ജനവികാരം ഉണരണമെന്നാണ് മിക്ക വാഹന ഉടമകളുടെയും ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more