1 GBP = 105.79
breaking news

ജെ.സി.ഡാനിയേൽ പുരസ്‌കാരം നേടിയ ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പിക്ക് ആശംസകൾ നേർന്നു ജ്വാല ഇ മാഗസിന്റെ ഏപ്രിൽ ലക്കം പുറത്തിറങ്ങി

ജെ.സി.ഡാനിയേൽ പുരസ്‌കാരം നേടിയ ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പിക്ക് ആശംസകൾ നേർന്നു ജ്വാല ഇ മാഗസിന്റെ ഏപ്രിൽ ലക്കം പുറത്തിറങ്ങി

റജി നന്തികാട്ട്

ഭാരതത്തിൽ ദിവസേനഎന്നോണം നടക്കുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ ഭാരതത്തെ ലോകത്തിന്റെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലിൽ ചീഫ്
എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമർശനങ്ങൾ നേരിടുന്ന കേരള സർക്കാർ ചലച്ചിത്ര അവാർഡുകൾ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസിനെയും ജെ.സി. ഡാനിയേൽ പുരസ്‌കാരം നേടിയ
ശ്രീകുമാരൻ തമ്പിയെയും എഡിറ്റോറിയലിൽ പ്രത്യേകം അഭിനന്ദിച്ചു.

ശ്രീകുമാരൻ തമ്പിയുടെ ജീവിതത്തെ വിലയിരുത്തി സംഗീത നായർ എഴുതിയ ശ്രീകുമാരൻ തമ്പി ചലച്ചിത്ര പ്രതിഭ എന്ന ലേഖനം ഇ ലക്കത്തിന്റെ ഈടുറ്റ രചനയാണ്‌. വായനക്കാരുടെ ഇഷ്ട പംക്തി ജോജ്ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ഇത്തവണ വളരെ രസകരമായ ഒരു അനുഭവം വിവരിക്കുന്നു. ബാബു ആലപ്പുഴയുടെ നർമ്മകഥ മദ്യം മണക്കുന്നു ആനുകാലിക വിഷയം രസകരമായി എഴുതിയിരിക്കുന്നു.
യുകെയിലെ എഴുത്തുകാരായ ബീന റോയ് എഴുതിയ അയനം എന്ന കവിതയും
നിമിഷ ബേസിൽ എഴുതിയ മരണം എന്ന കവിതയും അർത്ഥ സമ്പുഷ്ടമായ രചനകളാണ്. യുക്മ റീജിയൻ പ്രസിഡണ്ടും നല്ലൊരു സംഘാടകനും ജ്വാല ഇ മാഗസിന്റെ വളർച്ചയിൽ നല്ലൊരു പങ്കു വഹിച്ചിരുന്ന ശ്രീ. രഞ്ജിത് കുമാറിന്റെ മരണം യുകെയിലെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമായിരുന്നു. മാത്യു ഡൊമിനിക് രചിച്ച സ്മൃതിയുടെ വീഥിയിൽ എന്ന കവിത രഞ്ജിത്കുമാറിന്റെ ഓർമ്മ നമ്മിൽ ഉണർത്തും.
സി.വി.കൃഷ്ണകുമാർ എഴുതിയ പഠനസാമഗ്രികൾ, സുനിൽ ചെറിയാൻ എഴുതിയ രണ്ടേ നാല്, ഡോ. അപർണ നായർ എഴുതിയ മോളിക്കുട്ടിയുടെ ട്രോളി എന്നീ കഥകൾ ജ്വാലയുടെ കഥ വിഭാഗത്തെ സമ്പന്നമാക്കുന്നു. വി. കെ. പ്രഭാകരന്റെ എഴുതിയ ഓർമ്മകൾ ഭഗവൻ പുലിയോടു സംസാരിക്കുന്നു , രശ്മി രാധാകൃഷ്‌ണൻ രചിച്ച യാത്രാനുഭവം പാട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം വായനയുടെ
വിശാലമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നു.

ജ്വാല ഏപ്രിൽ ലക്കം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more