1 GBP = 103.90

മഴയും മഞ്ഞും മാറി വീക്കെൻഡ് അടിച്ച് പൊളിക്കാൻ സമ്മറെത്തുന്നു; താപനില 23 ഡിഗ്രി വരെയെത്തുമെന്ന് മെറ്റ് ഓഫീസ്

മഴയും മഞ്ഞും മാറി വീക്കെൻഡ് അടിച്ച് പൊളിക്കാൻ സമ്മറെത്തുന്നു; താപനില 23 ഡിഗ്രി വരെയെത്തുമെന്ന് മെറ്റ് ഓഫീസ്

ലണ്ടൻ: അതിശൈത്യത്തിന്റെ പിടിയിൽ നിന്ന് മാറി നനഞ്ഞ കാലാവസ്ഥയിലേക്കെത്തിയ ബ്രിട്ടനിൽ ആഴ്ചാവസാനത്തോടെ സമ്മറെത്തുന്നു. അടുത്ത രണ്ടു ദിവസം കൂടി തുടരുന്ന മഴക്ക് ശേഷം ബ്രിട്ടന്റെ പലഭാഗത്തും ചൂട് കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 23 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. അവധിക്കാലം കൂടിയായതിനാൽ ആഴ്ചാവസാനത്തെ ചൂട് കാലാവസ്ഥ പരമാവധി ഉപയോഗപ്പെടുത്താനായിരുക്കും ബ്രിട്ടീഷുകാർ ശ്രമിക്കുക. എന്നാൽ ഈ വീക്കെന്ഡിന് ശേഷം വീണ്ടും പഴയപടിയാകുമെന്നാണ് പ്രവചനം.

നോർത്ത് സീയിൽ നിന്നുള്ള കാറ്റ് മൂലം കിഴക്കൻ പ്രദേശങ്ങളിൽ തണുത്ത കാലാവസ്ഥ തന്നെയായിരിക്കും. എന്നാൽ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർ വേനലിന്റെ സുഖം നുകരും. കൂടിയ ന്യൂനമർദ്ദം യൂറോപ്പിലാകമാനം രൂപപ്പെടുന്നതാണ് ചൂട് കാലാവസ്ഥക്ക് കാരണമാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more