1 GBP = 103.12

വിസ്മയത്തിന്റെ കലവറ തുറന്ന് ആപ്പിള്‍; ആപ്പിള്‍ എക്‌സ് ഒക്ടോബര്‍ 27 മുതല്‍ ബുക്ക് ചെയ്യാം

വിസ്മയത്തിന്റെ കലവറ തുറന്ന് ആപ്പിള്‍; ആപ്പിള്‍ എക്‌സ് ഒക്ടോബര്‍ 27 മുതല്‍ ബുക്ക് ചെയ്യാം

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ എറ്റവും വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളായ ആപ്പിള്‍ 8,ആപ്പിള്‍ 8 പ്ലസ്, ആപ്പിള്‍ X എന്നിവ പുറത്തിറക്കി. ആപ്പിളിന്റെ പത്താം വാര്‍ഷിക ദിനത്തില്‍ കമ്പനിയുടെ പുതിയ ആസ്ഥാനമായ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഭാവിയുടെ സ്മാര്‍ട്ട് ഫോണ്‍ എന്ന് വിശേഷിപ്പിച്ചാണ് കമ്പനി സി.ഇ.ഒ ടിം കുക്ക് ഫോണ്‍ അവതരിപ്പിച്ചത്.

ആപ്പിള്‍ എക്‌സിന്റെ പ്രത്യേകതകള്‍

ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയോട് കൂടിയ 5.8 ഇഞ്ച് സ്‌ക്രീനാണ് പുതിയ ഫോണിനുണ്ടാവുക.5.5 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ ഫോണില്‍ ഹോം ബട്ടണില്ല, സ്‌ക്രീനിന്റെ താഴെ നിന്നും സ്‌വൈപ്പ് ചെയ്താന്‍ ഹോം സ്‌ക്രീനിലെത്തും. സ്പീക്കറും കാമറയും സ്ഥാപിച്ചിരിക്കുന്ന ഭാഗമൊഴിച്ചാല്‍ ബാക്കിയെല്ലാം ഫോണിന്റെ ഡിസ്‌പ്ലേയാണ്.
ആപ്പിള്‍ ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് സിറി ആക്ടിവേറ്റ് ചെയ്യാന്‍ സൈഡ് ബട്ടണ്‍ അമര്‍ത്തുകയോ ‘ഹേയ് സിറി’ എന്ന് പറയുകയോ ചെയ്താല്‍ മതി.

ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഫെയ്‌സ് ഐ.ഡി എന്ന സംവിധാനമാണ് ഫോണിലുള്ളത്.ഏത് ആങ്കിളില്‍ നിന്നും നിങ്ങളുടെ ഫെയ്‌സ് തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ആകുന്നു. ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയാലും മതിയായ വെളിച്ചമില്ലാത്ത അവസ്ഥയിലും ഫോണ്‍ നിങ്ങളുടെ ഫെയ്‌സ് തിരിച്ചറിയും.
വയര്‍ലെസ് ചാര്‍ജിംഗ്, ഒരേ സമയം ഒന്നിലധികം ആപ്പിള്‍ ഉത്പ്പന്നങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. 12 എം.പി ഡ്യുവല്‍ ബാക്ക് കാമറ. ഇതിലുള്ള ഡ്യുവല്‍ ഇമേജ് സ്റ്റബിലൈസര്‍ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. സെല്‍ഫികള്‍ക്ക് വേണ്ടി ട്രൂ ഡെപ്ത്ത് കാമറ. ആപ്പിള്‍ 7നേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി സമയം. 64 ജി.ബി 256 ജി.ബി എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍, വില ആരംഭിക്കുന്നത് 999 ഡോളര്‍ മുതല്‍. ഒക്‌ടോബര്‍ 27 മുതല്‍ പ്രീ ഓര്‍ഡര്‍ തുടങ്ങുന്ന ഫോണ്‍ നവംബര്‍ മൂന്ന് മുതല്‍ ഉപഭോക്താക്കളുടെ കൈയിലെത്തും.

4കെ ആപ്പിള്‍ ടി.വി

ഫോര്‍ കെ റസല്യൂഷനിലുള്ള ആപ്പിള്‍ ടി.വി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച ദൃശ്യവും ശബ്ദവും സമ്മാനിക്കുന്ന, അത്യാധുനിക ടി.വിയാണ് ഇതെന്ന് കമ്പനി അവകാശപ്പെട്ടു. എ.10എക്‌സ് പ്രൊസസര്‍, എച്ച്.ഡി.ആര്‍ പിന്തുണ, ഡോള്‍ബി വിഷന്‍. 32 ജിബി ടിവിയുടെ വില ആരംഭിക്കുന്നത് 179 ഡോളര്‍ മുതല്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more