1 GBP = 103.97
breaking news

അപ്പിച്ചായൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള എസ് കെ സി എ ബാഡ്മിന്റൺ ടൂർണ്ണമെന്റ് നവംബർ 3 ശനിയാഴ്ച്ച

അപ്പിച്ചായൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള എസ് കെ സി എ ബാഡ്മിന്റൺ ടൂർണ്ണമെന്റ് നവംബർ 3 ശനിയാഴ്ച്ച

ഷെഫീൽഡ്: യുക്മ സ്ഥാപക നേതാക്കളിൽ പ്രമുഖ സ്ഥാനമുള്ളതും ഷെഫീൽഡ് കേരളാ കൾച്ചറൽ അസ്സോസിയേഷൻ സജീവാംഗവുമായിരുന്ന പരേതനായ അബ്രഹാം വരമണ്ണിൽ ജോർജ്ജിന്റെ പേരിലുള്ള അപ്പിച്ചായൻ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിക്കായുള്ള ബാഡ്മിന്റൺ ടൂർണ്ണമെന്റ് നവംബർ 3 ശനിയാഴ്ച ഷെഫീൽഡിൽ അരങ്ങേറും. തങ്ങളുടെ പ്രിയപ്പെട്ട അപ്പിച്ചായന്റെ ഓർമ്മ നിലനിറുത്തിന്നതിന് ഈ വർഷം മുതലാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്. അസോസിയേഷൻ അംഗങ്ങൾക്ക് മാത്രമായാണ് ടൂർണ്ണമെന്റ്.

സ്ത്രീകൾക്കും പുരുഷന്മാര്ക്കും കുട്ടികൾക്കും പ്രത്യേക വിഭാഗങ്ങളായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന് അംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇംഗ്ലീഷ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പോർട്സ് ഷെഫീൽഡിലെ കോർട്ടുകളിലാണ്  ഉച്ച മുതൽ മത്സരങ്ങൾ ആരംഭിക്കുക. ശനിയാഴ്ച നടക്കുന്ന ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്ന ബാഡ്മിന്റൺ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനായി മുഴുവൻ കായികപ്രേമികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ അറിയിച്ചു.

മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം

English Institute Of Sport Sheffield
Coleridge Rd, Sheffield S9 5DA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more