1 GBP = 103.21

അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും തിരിച്ചടി; തടയണ പൊളിക്കാന്‍ എസ്‌സിഎസ്ടി കമ്മീഷനും ഉത്തരവിട്ടു

അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും തിരിച്ചടി; തടയണ പൊളിക്കാന്‍ എസ്‌സിഎസ്ടി കമ്മീഷനും ഉത്തരവിട്ടു

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലയിലെ അനധികൃത നിര്‍മ്മിത തടയണ പൊളിക്കാന്‍ എസ്‌സിഎസ്ടി കമ്മീഷന്‍ ഉത്തരവിട്ടു. ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ കെട്ടിയെന്ന പരാതിയിലാണ് ഉത്തരവ്.

ഇതിനെതുടര്‍ന്ന് വിരമിച്ച ജസ്റ്റീസ് പി.എന്‍ വിജയകുമാര്‍ കമ്മീഷന്‍ തടയണ പൊളിച്ചു നീക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാളിദാസ് എന്നയാളുടെ പരാതിയിന്മേലാണ് കമ്മീഷന്റെ നടപടി.

തടയണ പൊളിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച ദുരന്തനിവാരണ വിഭാഗവും ഉത്തരവിറക്കിയിരുന്നു. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനായി ചെറുകിട ജലസേചന വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more