1 GBP = 104.16

നോർവിച്ചിൽ താമസിക്കുന്ന അനു തോമസ്‌ (29) നിര്യാതയായി. വയനാട് സ്വദേശിനിയുടെ മരണം കാൻസറിന് ചികിത്സയിലിരിക്കെ….

നോർവിച്ചിൽ താമസിക്കുന്ന അനു തോമസ്‌ (29) നിര്യാതയായി. വയനാട് സ്വദേശിനിയുടെ മരണം കാൻസറിന് ചികിത്സയിലിരിക്കെ….

നോർവിച്ചിൽ താമസിക്കുന്ന എടത്വ സ്വദേശി ബിജുമോൻ ബേബിയുടെ ഭാര്യ അനു തോമസ് (29) നിര്യാതയായി. കഴിഞ്ഞ കുറച്ച് നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു അനു. രണ്ട് വയസ്സുള്ള എയ്ഡൻ ഏക മകനാണ്. അനുവിന്റെ ഭർത്താവ് ബിജുമോൻ നോർവിച്ചിലെ ജൂലിയൻ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. ബിജുമോനും കുടുംബവും യുകെയിൽ എത്തിയിട്ട് രണ്ട് വർഷം ആകുന്നതേയുള്ളു.

വയനാട് ജില്ലയിലെ മേപ്പാടി കുമരപ്പിള്ളിൽ പരേതനായ തോമസിന്റെയും റൂബിയുടെയും മകളാണ് അനു. ബിജുമോൻ ആലപ്പുഴ ജില്ലയിലെ എടത്വ വലിയവീട്ടിൽചിറയിൽ കുടുംബാംഗമാണ്.

അനുവിന്റെ രോഗാവസ്ഥ ഗുരുതരമായപ്പോൾ മുതൽ നോർവിച്ചിലെ മലയാളി കുടുംബങ്ങൾ എല്ലാവിധ സഹായങ്ങളുമായി അനുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അനുവിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ മുതൽ നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികൾ കുടുംബത്തിന് ആവശ്യമായ പിന്തുണയുമായി ബിജുമോനും കുഞ്ഞിനും ഒപ്പമുണ്ട്.

അനുവിന്റെ അകാല വിയോഗത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ്ർ ജോർജ്, പി.ആർ.ഒ അലക്സ് വർഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ജയ്സൻ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്,  നേർവിച്ച് മലയാളി അസോസിയേഷൻ  പ്രസിഡൻ്റ് ബിജു അഗസ്റ്റിൻ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കു ചേരുന്നു…. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more