1 GBP = 103.95
breaking news

അനു മാർട്ടിന് ഇന്ന് ലിവർപൂളിൽ യുകെ മലയാളികൾ കണ്ണീർ പ്രണാമമർപ്പിക്കും….പൊതുദർശനം 4.30 PMമുതൽ 6 PM വരെ

അനു മാർട്ടിന് ഇന്ന് ലിവർപൂളിൽ യുകെ മലയാളികൾ കണ്ണീർ പ്രണാമമർപ്പിക്കും….പൊതുദർശനം 4.30 PMമുതൽ 6 PM വരെ

2023 ജനുവരി 12 നു ഞായറാഴ്ച മരണത്തിന് കീഴടങ്ങിയ  ലിവർപൂൾ മലയാളി അനു  മാർട്ടിന് ഇന്ന് ബുധനാഴ്ച (22/2/23) ലിവർപൂളിൽ യുകെ മലയാളി സമൂഹം കണ്ണീരോടെ വിടനൽകും. ലിവർപൂൾ ക്വീൻ ഓഫ് പീസ് ദേവാലയത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.  ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വൈകുന്നേരം 4 .30 മുതൽ 6 മണിവരെയാണ് പൊതുദർശനം. ഭൗതിക ശരീരം   വൈകിട്ട് 4.30 ന് ദേവാലയത്തിൽ (Postcode : L21 0EQ) കൊണ്ടുവരും. തുടർന്ന് ആരംഭിക്കുന്ന വിശുദ്ധ ബലിക്കും പ്രാർത്ഥനകൾക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകർമ്മികനായിരിക്കും. വികാരി ജനറൽ റവ മോൺ. സജി മലയിൽ പുത്തൻപുരയിലും മറ്റു വൈദികരും സഹകാർമ്മീകരാകും. 6.30 മണി വരെ ഭൗതിക ശരീരം കാണുന്നതിനും അന്ത്യോപചാരം അർപ്പിക്കുന്നതിനും അവസരമുണ്ടാകുമെന്ന്  വികാരി ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു.

പൊതുദർശനത്തിനു ശേഷം മൃതദേഹം നാളെ വ്യാഴാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.  വെള്ളിയാഴ്ച ബാംഗ്ലൂരിൽ എത്തിച്ച് തുടർന്ന് അനുവിൻ്റെ വീട്ടിൽ എത്തിച്ച് ഇടവക ദേവാലയത്തിലെ സിമിത്തേരിയിൽ അനുവിന് അന്ത്യവിശ്രമമൊരുക്കുമെന്നാണ് അറിയുന്നത്. അനു വയനാട്  കാട്ടിക്കുളം വടക്കേടത്ത്  കുടുംബാംഗമാണ്    നാട്ടിൽ  നഴ്സിംഗ്  പൂർത്തിയാക്കിയശേഷം  കുറച്ചുനാൾ ജോലി ചെയ്തിരുന്നു. ഈ സമയത്താണ്  കാൻസർ  മാരക രോഗം അനുവിനെ പിടികൂടിയത്. മൂന്ന് വർഷമായി അനു രക്താർബുദത്തിന് ചികിത്സയിലായിരുന്നു. മഞ്ചമാറ്റിവയ്ക്കൽ ചികിത്സ ഉൾപ്പെടെ നടത്തി രോഗം ഭേദമായി എന്ന് കരുതിയിരിക്കവെയാണ്. പെട്ടെന്ന് രോഗം മൂർഛിച്ച് മരണത്തിന് കീഴടക്കിയത്.  ആഞ്ചലീന (7) ഇസബെല്ല (3) എന്ന രണ്ടു മക്കളാണ് മാർട്ടിൻ അനു ദമ്പതികൾക്കുള്ളത്.

കഴിഞ്ഞ മൂന്നുവർഷമായി  കാൻസർ ചികിത്സയിലായിരുന്നു.  അനു നാട്ടിൽ ചെയ്യാവുന്ന ചികിത്സകൾ ചെയ്തു മൂന്നുമാസം മുൻപ് യു കെ യിൽ നഴ്സിംഗ് ജോലി ലഭിച്ചു ലിവർപൂളിൽ എത്തിയ ഭർത്താവു മാർട്ടിനോടൊപ്പം പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്ന് പ്രതീക്ഷയിലാണ്  അനു ലിവർപൂളിൽ എത്തിച്ചേർന്നത്. “ഞാൻ എല്ലാവരെയും കണ്ടു ചേട്ടായിയെക്കൂടി കാണണം” എന്നു പറഞ്ഞാണ്  അനു നാട്ടിൽ നിന്നും  മാർട്ടിൻ്റെ അക്കൽ എത്തിയത്. യുകെയിൽ എത്തി  താമസിയാതെ  അസുഖം കൂടുകയും പിന്നീട് ആശുപത്രിയിൽ എത്തിക്കുകയും ജനുവരി 12 ന് മാഞ്ചസ്റ്റർ എം.ആർ.ഐ ആശുപത്രിയിൽ വച്ച് ലോകത്തോട് യാത്ര പറയുകയായിരുന്നു.

അനുവിന്റെ  ഭർത്താവു  മാർട്ടിൻ വി ജോർജ്  ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിട്ടാണ് ജോലിക്കെത്തിയത്.  മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്. അനുവിൻ്റെ ചികിത്സാർത്ഥം വലിയ സാമ്പത്തിക ബാധ്യതയിലായ അനുവിൻ്റെ കുടുംബത്തെ സഹായിക്കുവാനും അനുവിന്റെ ഭൗതിക ശരീരം നാട്ടിൽകൊണ്ടുപോകുന്നതിനുമായ  യുക്മ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) എന്നിവരുടെ സഹകരണത്തോടെ ഫണ്ട് ശേഖരിച്ചുകൊണ്ടിരിക്കുന്നു. 

യു കെ മലയാളികളുടെ ദയാവായ്പും കരുണയും അത്യധികം വിഷമഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ കുടുംബത്തിന് തുണയാകണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.  അനുവിന്റെ കുടുംബത്തെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

അനുവിൻ്റെ കുടുംബത്തെ സഹായിക്കുവാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുദർശനം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-       

Our Lady Queen of Peace, 

Syro – Malabar Catholic Church,

Kirkstone Road West,

Litherland, 

Liverpool, 

United Kingdom, 

L21 0EQ. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more