1 GBP = 104.26
breaking news

മാർട്ടിനെ തനിച്ചാക്കി അനു പോയി; സ്വപ്ന ഭൂമിയിൽ എത്തിച്ചേർന്ന മാർട്ടിനും രണ്ട് കുഞ്ഞുക്കൾക്കും ഹൃദയഭേദകമായി അനുവിൻ്റെ വേർപാട്…. ആശ്വസിപ്പിക്കുവാൻ വാക്കുകളില്ലാതെ  ലിവർപൂൾ മലയാളി സമൂഹം

മാർട്ടിനെ തനിച്ചാക്കി അനു പോയി; സ്വപ്ന ഭൂമിയിൽ എത്തിച്ചേർന്ന മാർട്ടിനും രണ്ട് കുഞ്ഞുക്കൾക്കും ഹൃദയഭേദകമായി അനുവിൻ്റെ വേർപാട്…. ആശ്വസിപ്പിക്കുവാൻ വാക്കുകളില്ലാതെ  ലിവർപൂൾ മലയാളി സമൂഹം

“എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും ” മാർട്ടിന്റെ കരച്ചിൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറയിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി വെന്റിലേറ്റർ വിഛേദിച്ചു മരണത്തിനു കിഴടങ്ങിയ അനു (37) വിന്റെ ഭൗതിക ശരീരം കണ്ടു ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയ സുഹൃത്തുക്കൾക്ക് കേൾക്കാൻ കഴിഞ്ഞത് ഹൃദയം നുറുങ്ങുന്ന ഈ വാക്കുകളായിരുന്നു, ഭർത്താവായ മാർട്ടിൻ അനുവിന്റെ അടുത്തിരുന്നു കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്. വീണ്ടും ഞാൻ ഒറ്റക്കായി എന്നുപറഞ്ഞു മാർട്ടിൻ തലതാഴ്ത്തി കരച്ചിൽ തുടരുകയാണ്. 

8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ  മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു. മന്ത്രകോടി വായനാട്ടിലാണ് ഇരിക്കുന്നത് അതുകൊണ്ടുവരുവാൻ നടപിടികൾ മലയാളി സുഹൃത്തുക്കൾ സ്വികരിച്ചിട്ടുണ്ട് .

മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ്‌  കടന്നുവന്നത്. മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിച്ചിട്ടില്ല  കാരണം അവർക്കതു താങ്ങാൻ കഴിയില്ലയെന്ന് മാർട്ടിൻ പറഞ്ഞു 

നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത് അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിൽസിക്കാവുന്ന മുഴുവൻ ചികിത്സകളും നൽകി അങ്ങനെ ഇരുന്നപ്പോളാണ് യു കെ യ്ക്ക് പോരാൻ അവസരം കിട്ടിയത്  നമുക്ക്  മുൻപോട്ടു പോകേണ്ടെ  അതുകൊണ്ടു ചേട്ടൻ യു കെയിലേക്ക് പോകൂ എന്ന് നിർബന്ധിച്ചത് അനുവാണ്. യു കെയിൽ എത്തിയാൽ ചിലപ്പോൾ കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയോടെയാണ് അനുവും എത്തിയത്.

മൂന്നുമാസം മുൻപാണ് മാർട്ടിൻ ലിവർപൂളിൽ എത്തിയത്. ജനുവരി  2ന്  അനുവും ലിവർപൂളിൽ എത്തിച്ചേർന്നു. വീട്ടിൽ  ഭക്ഷണം കഴിച്ചിരുന്നപ്പോൾ പെട്ടെന്ന് രോഗം മൂർച്ഛിച്ചു ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ എല്ലാ വാതിലുകളും  മുട്ടിയെങ്കിലും തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ മാത്രം കഴിഞ്ഞില്ല. മാർട്ടിനെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്. 

അനു   വയനാട്  കാട്ടിക്കുളം വടക്കേടത്ത്  കുടുംബാംഗമാണ്    നാട്ടിൽ  നഴ്സിംഗ്  പൂർത്തിയാക്കിയശേഷം  കുറച്ചുനാൾ ജോലി ചെയ്തിരുന്നു  സമയത്താണ്  ക്യൻസർ  എന്ന മാരകരോഗം അവരെ പിടികൂടിയത് മാർട്ടിൻ അനു ദമ്പതികൾക്ക് ആഞ്ചലീന(7) ഇസബെല്ലI(3) എന്നീ രണ്ടു മക്കളാണ് ഉള്ളത്. അനുവിന്  ഒരു ഇരട്ട സഹോദരിയുള്ളത്  കാനഡയിൽ ജോലിചെയ്യുന്നു.   മാർട്ടിൻ വി ജോർജ്  ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിട്ടാ    ജോലിചെയ്യുന്നത്.  മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.

അനുവിന്റെ ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകുന്നതിനും  കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടി   യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.       

അനുവിൻ്റെ നിര്യാണത്തിൽ യുക്മ പ്രിസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജോയിൻ്റ് ട്രഷററും യുഎൻ എഫ് നാഷണൽ കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം, പി.ആർ.ഒ അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് തോമസ് കുട്ടി ഫ്രാൻസീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more