1 GBP = 96.68
breaking news

യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണം; വിടവാങ്ങിയത് കൊട്ടാരക്കര സ്വദേശിയായ യുവഡോക്ടർ.

യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണം; വിടവാങ്ങിയത് കൊട്ടാരക്കര സ്വദേശിയായ യുവഡോക്ടർ.

ലിവർപൂൾ: യുകെ മലയാളികൾക്കിടയിൽ മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ലങ്കാഷെയർ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അനു (32) ആണ് വിടവാങ്ങിയത്. അർബുദത്തെത്തുടർന്ന് അസുഖബാധിതയായി ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ആറുമാസം മുൻപ് മാത്രമാണ് കൊട്ടാരക്കര സ്വദേശിനിയായ അനുവിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ ചികിത്സകൾക്ക് വേണ്ടിയാണ് അനുവും കുടുംബവും ലിവർപൂളിലേക്ക് താമസം മാറിയത്.

ലങ്കാഷെയർ ഹോസ്പിറ്റലിലെ തന്നെ ഡോക്ടറായ റോണിയാണ് ഭർത്താവ്. രണ്ട് മക്കൾ, ഇരുവർക്കും അഞ്ചു വയസ്സിൽ താഴെ മാത്രമാണ് പ്രായം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. അനുവിന്റെ പെട്ടെന്നുള്ള മരണത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഃഖത്തിലാണ്.

കഴിഞ്ഞ ദിവസം യോര്‍ക്ഷെയറിലെ ഹാഡേഴ്‌സ് ഫീല്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആറു മാസം മുമ്പ് ഹാഡേഴ്‌സ് ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ മരണവാർത്തയറിഞ്ഞു മണിക്കൂറുകൾക്കാകമാണ് യുകെ മലയാളികളെത്തേടി വീണ്ടുമൊരു ദുഃഖവാർത്ത.

അനുവിൻെറ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാവേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more