1 GBP = 103.84
breaking news

അനു മാർട്ടിന് യുകെ മലയാളികളുടെ അന്തിമോപചാരം; മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ ഹൈക്കമ്മീഷൻ സഹായം നൽകും

അനു മാർട്ടിന് യുകെ മലയാളികളുടെ അന്തിമോപചാരം; മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ ഹൈക്കമ്മീഷൻ സഹായം നൽകും

ഫെബ്രുവരി മാസം 12 നു മാഞ്ചെസ്റ്റെർ ഹോസ്പിറ്റലിൽ അന്തരിച്ച വയനാട് കാട്ടിക്കുളം സ്വാദേശി അനു മാർട്ടിന് യുകെ മലയാളികൾ അന്തിമോപചാരമർപ്പിച്ചു. അനുവിന്റെ മുതശരീരം ഇന്നലെ ലെതർലൻഡ് ഔർ ലേഡി ഓഫ് ക്വീൻ ഓഫ് പീസ് ദേവാലയത്തിലാണ് അന്തിമോപചാരമർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കിയത്. ബിഷപ്പ് ജോസഫ് ശ്രാമ്പിക്കലിന്റെ നേതൃതത്തിൽ 6 അംഗ വൈദിക സംഘം ചടങുകൾക്കു നേതൃത്വം കൊടുത്തു വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ചടങുകൾ 7 മണിക്ക് അവസാനിച്ചു. ചടങ്ങിന് നന്ദി അറിയിച്ചു കൊണ്ട് മാർട്ടിന്റെ ബന്ധു സുനിൽ മാത്യു സംസാരിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് മലയാളികളാണ് അനുവിന് അന്തിമോപചാരമർപ്പിക്കാനെത്തിയത്.

അനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വയനാട് എം പി രാഹുൽ ഗാന്ധി ഇടപെട്ടിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചിലവുകളും ഇന്ത്യൻ ഹൈക്കമ്മീഷനാണ് വഹിക്കുന്നത്. ഇക്കാര്യം അനുവിന്റെ ഭർത്താവ് മാർട്ടിൻ വി ജോർജിനെ ഹൈക്കമ്മീഷൻ തന്നെ നേരിട്ടറിയിച്ചിരുന്നു. മാർട്ടിനു ഈ വിഷമഘട്ടത്തിൽ മറ്റുസഹായങ്ങൾ നൽകുന്നതിനും മുൻപന്തിയിൽ നിന്നതു യുക്മ, ലിംക, ലിമ എന്നീ സംഘടനകളാണ്. നോർക്കയും യുക്മ നേതൃത്വവും മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു ഹൈക്കമ്മീഷന് ലെറ്റർ അയച്ചിരുന്നു. നേരത്തെ തന്നെ അനുവിന്റെ കുടുംബത്തിന് സഹായമേകാൻ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ധനശേഖരണവും നടന്നു വരുന്നു.

യുക്മ ഭാരവാഹികൾക്ക് പുറമെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, ലിവർപൂൾ മലയാളി അസോസിയേഷൻ,(ലിമ ) ലിംക, ലിവർപൂൾ ക്നാനായ സമൂഹം എന്നിവർക്ക് വേണ്ടി ഭാരവാഹികൾ റീത്തുകൾ സമർപ്പിച്ചു. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് ശ്രീ വിപി ജോർജ്ജ്, ഗ്രേയ്സി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.
കഴിഞ്ഞ മൂന്നു വർഷക്കാലമായിട്ട് രക്താർബുദബാധിതയായി ചികിത്സയിലായിരുന്നു. അനുവിന്റെ ചികിത്സക്കുവേണ്ടി ഒരു വലിയ തുക മാതാപിതാക്കൾ മുടക്കി. ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റു വളരെ തകർന്ന സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അനുവിന്റെ കുടുംബം എംബസിയുടെ ഈ സഹായം എ കുടുംബത്തിന് ഒരു വലിയ അനുഗ്രഹമായി മാറി .

അനു മാർട്ടിൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ആഞ്ജലീന (7) ഇസബെല്ലാ(3) ഇരുവരും നാട്ടിലാണ് . മൂന്ന് മാസങൾ മുമ്പ് മാത്രമാണ് മാർട്ടിൻ സ്റ്റാഫ് നേഴ്‌സായി ലിവർപൂളിലെത്തിച്ചേർന്നത്. അനു ലിവർപൂളിൽ എത്തിയത്, മൂന്നു മാസം മുൻപ് നാട്ടിൽനിന്നും ലിവർപൂളിൽ എത്തിയ മാർട്ടിനെ കാണുന്നതിന് വേണ്ടിയാണു. ഞാൻ എല്ലാവരെയും കണ്ടു ചേട്ടായിയെക്കൂടി കാണണം എന്നാണ് അനു മാർട്ടിനോട് പറഞ്ഞത്. ബ്രിട്ടനിലെ ചികിത്സയിൽ വലിയ പ്രതീക്ഷയും അനുവിനുണ്ടായിരുന്നു ആ പ്രതീക്ഷയും തകർന്നു അനു ഈ ലോകത്തോട് വിടപറയുകയായിരുന്നു. അനു ലിവർപൂളിലെ വീട്ടിൽ എത്തിയപ്പോൾ തന്നെ അസുഖം മൂർച്ഛിക്കുകയും പിന്നീട് മാഞ്ചെസ്റ്റെർ ആശുപത്രിയിൽ എത്തി ഈ ലോകത്തോട് വിട പറയുകയായിരുന്നു..അനുവിന്റെ മൃതദേഹം വെള്ളിയാഴ്ച ബാംഗ്ലൂരിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more