1 GBP = 103.54
breaking news

അനുവിനെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഏലപ്പാറ പള്ളി വികാരിയും; ഇതുവരെ ലഭിച്ചത് 655 പൗണ്ട്, ചാരിറ്റി ഈസ്റ്റർ വരെ തുടരും 

അനുവിനെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഏലപ്പാറ പള്ളി വികാരിയും; ഇതുവരെ ലഭിച്ചത് 655 പൗണ്ട്, ചാരിറ്റി ഈസ്റ്റർ വരെ തുടരും 

ടോം ജോസ് തടിയംപാട്

ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന ബിഎഡ് വിദ്യർത്ഥി അനു ആൻ്റണിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 655 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു . അനുവിനെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഏലപ്പാറ സെന്റ് ജോർജ് പള്ളി വികാരി ഫാദർ ജേക്കബ് അയച്ച കത്തും ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. ചാരിറ്റി കളക്ഷൻ ഈസ്റ്റർ വരെ തുടരും ,ലഭിക്കുന്ന മുഴുവൻ തുകയും ഈസ്റ്റർ ദിനത്തിൽ അനുവിനു കൈമാറും എന്നറിയിക്കുന്നു. നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക
നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം.

ഇടുക്കി ,ലബ്ബക്കട ടീച്ചർ ട്രെയിനിങ് കോളേജിൽ ബിഎഡിന് പഠിക്കുന്ന വിദ്യാർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാർച്ചു മാസം കോളേജിൽ നടന്ന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോളാണ്. മാസങ്ങളോളം ചികിൽസിച്ചിട്ടും ഒടിഞ്ഞ അസ്ഥികൾ യോചിക്കാത്തതു കൊണ്ട് ഡോക്ടർ നിർദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യൻസർ സെന്ററിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി അനുവിന് ക്യൻസർ ബാധിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകർന്നടിഞ്ഞു അനുവിനെ ചികിൽസിക്കാൻ ഇപ്പോൾ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു .ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല.

കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആൻ്റണി ഇപ്പോൾ കടംകൊണ്ട് ശ്വാസം മുട്ടുന്നു, മകളെ ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിലപിക്കുന്നു. മകൾ പഠിച്ചു കുടുംബത്തിനു ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ഏലപ്പാറ ചിന്നാർ കുറ്റിക്കാട്ടു ആൻ്റണി യുടെ കുടുംബം ഇന്നു മകളുടെ ജീവൻ രക്ഷിക്കാൻ മാർഗമില്ലാതെ വിലപിക്കുകയാണ് നിങ്ങൾ ദയവായി സഹായിക്കണം.

അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു..

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു”
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more