1 GBP = 104.19
breaking news

പി സി ജോർജ് അനുവിന്റെ വീട്ടിൽ എത്തി അനുവിനു  സഹായം കൈമാറി; ലിമ മുൻ പ്രസിഡണ്ട് സന്നിഹിതനായിരുന്നു

പി സി ജോർജ് അനുവിന്റെ വീട്ടിൽ എത്തി അനുവിനു  സഹായം കൈമാറി; ലിമ മുൻ പ്രസിഡണ്ട് സന്നിഹിതനായിരുന്നു

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ  ഏലപ്പാറയിലെ  ക്യൻസർ ബാധിതയായ  B, Ed ,  വിദ്യർത്ഥി   അനു ആൻ്റണിക്കു വേണ്ടിനടത്തിയ ഈസ്റ്റര് ചാരിറ്റിയുടെ ലഭിച്ച  2615 പൗണ്ട്  (2,58,131  രൂപ ) ബഹുമാനപ്പെട്ട മുൻ ചിഫ് വിപ്പ്  പി സി ജോർജ് അനുവിന്റെ വീട്ടിൽ എത്തി അനുവിനു കൈമാറി. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുൻ പ്രസിഡണ്ട് ഹരികുമാർ ഗോപാലൻ സന്നിഹിതനായിരുന്നു .അനുവിന്റെയും കുടുംബത്തിന്റെയും ഈ വിഷമഘട്ടത്തിൽ അവരെ സഹായിക്കാൻ മുൻപോട്ടുവന്ന യു കെ മലയാളികളെ പി സി ജോർജ് അഭിനന്ദിച്ചു. 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന എളിയ പ്രവർത്തനങ്ങളെ സർവന്മന പിന്തുണക്കുന്ന  മുഴുവൻ യു കെ മലയാളികളോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നു. അനുവിന്റെയും കുടുംബത്തിന്റെയും  വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.  ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ  ഇതുവരെ 10,800,000  (ഒരുകോടി എട്ടു ലക്ഷം   ) രൂപയുടെ സഹായം  അർഹിക്കുന്നവർക്കു  നൽകുവാൻ  കഴിഞ്ഞിട്ടുണ്ട് .2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ്  ഞങ്ങൾ  പ്രവർത്തനം ആരംഭിച്ചത്.  ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു  മലയാളം യു കെ  പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത്   സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് “ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more