1 GBP = 103.12

ബോറിസ് ബക്കർ ഉൾപ്പെടെയുള്ളവരുടെ ആഢംബര ഭവനങ്ങളിൽ കൊള്ള; മാഞ്ചെസ്റ്ററിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉടമ രാത്രികളിൽ ലണ്ടനിൽ കാറോടിച്ചെത്തുന്നത് മോഷണം നടത്താൻ നടത്താൻ; പത്ത് വർഷം കൊണ്ട് കട്ടത് അഞ്ചു ലക്ഷത്തോളം പൗണ്ട്

ബോറിസ് ബക്കർ ഉൾപ്പെടെയുള്ളവരുടെ ആഢംബര ഭവനങ്ങളിൽ കൊള്ള; മാഞ്ചെസ്റ്ററിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉടമ രാത്രികളിൽ ലണ്ടനിൽ കാറോടിച്ചെത്തുന്നത് മോഷണം നടത്താൻ നടത്താൻ; പത്ത് വർഷം കൊണ്ട് കട്ടത് അഞ്ചു ലക്ഷത്തോളം പൗണ്ട്

ലണ്ടൻ: ഒരു ദശാബ്ദത്തിനിടെ ഇരുപത്തിയൊന്നോളം മോഷണങ്ങൾ, അതും അതിസമ്പന്നരുടെ ലണ്ടനിലെ ആഢംബര ഭവനങ്ങളിൽ നിന്ന്. പൈസയും ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളുമുൾപ്പെടെ കൈക്കലാക്കിയത് അഞ്ചു ലക്ഷത്തോളം പൗണ്ട്. ആസ്ട്രിജ് കപാജ്‌ എന്ന 42 കാരനായ കൊസോവൻ അഭയാർഥിയാണ് ഇത്രയും വലിയ കൊള്ള നടത്തിയിരിക്കുന്നത്. മാഞ്ചെസ്റ്ററിൽ സ്വന്തമായി ഫാസ്റ്റ് ഫുഡ് ടേക് എവേ റെസ്റ്റോറന്റ് നടത്തുന്ന ഇയ്യാൾ രാത്രികളിൽ കാറിലെത്തിയാണ് മോഷണം നടത്തി മടങ്ങുന്നത്.

നേരത്തേ പോലീസ് പിടിയിലായ ഇയ്യാൾ ഇന്നലെ കെൻസിംഗ്ടൺ ക്രൗൺ കോർട്ടിലാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഇനിയും പല കേസുകളിലും ഇയ്യാളുടെ പേരിൽ കുറ്റം തെളിയേണ്ടതുണ്ട്. അതെല്ലാം കൂടിയാകുമ്പോൾ മോഷണ മുതൽ പത്ത് മില്യണിലധികം വരുമെന്ന് പോലീസ് പറയുന്നു. 21 കേസുകളിൽ വിധി പ്രസ്താവിക്കുന്നതോടെ ഇയ്യാൾ അഴിക്കുള്ളിലാകും.

കൊസോവൻ അഭയാർത്ഥിയെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ ഇയ്യാൾ അൾജീരിയക്കാരനെന്ന് പറഞ്ഞു സഹോദരൻ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇയ്യാളുടെ പശ്ചാത്തലം സംബന്ധിച്ച വിഷയങ്ങൾ ഹോം ഓഫീസ് അന്വേഷിക്കും. ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം മാഞ്ചസ്റ്ററിൽ താമസമാക്കിയിരിക്കുന്ന ഇയ്യാൾ അടുത്തിടെയാണ് ഫിഷ് ആൻഡ് ചിപ്സ് റെസ്റ്റോറന്റ് വിറ്റത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് പിടിയിലായ ഇയ്യാളെ കുടുക്കാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. നേരത്തെ ഇലക്ട്രിക്കൽ എൻജിനീയറായ ഇയ്യാൾ സിസിടിവി ക്യാമറകൾ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു. വീടുകളിലെ ക്യാമറകൾ നിശ്ചലമാക്കിയ ശേഷമാണ് കവർച്ചകൾ നടത്തുക.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more