1 GBP = 96.32
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻറണി എബ്രഹാമിൻ്റെ ഭാര്യാ പിതാവ് സി.റ്റി ജോസഫ് നാട്ടിൽ നിര്യാതനായി…

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻറണി എബ്രഹാമിൻ്റെ ഭാര്യാ പിതാവ് സി.റ്റി ജോസഫ് നാട്ടിൽ നിര്യാതനായി…

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാമിൻ്റെ ഭാര്യ പ്രീനാ ആൻ്റണിയുടെ പിതാവ് ചേർത്തല ചക്കുംകേരിൽ സി. റ്റി. ജോസഫ് (82) പ്രായാധിക്യം മൂലം നിര്യാതനായി. ഭാര്യ ചേർത്തല കളത്തിൽ അമ്മിണി ജോസഫ്. മക്കൾ പ്രിൻസി ജോർജ് (ഈരാറ്റുപേട്ട), പ്രിൻസ് ജോസഫ് (ന്യൂസിലാൻഡ് ), പ്രീനാ ആൻ്റണി (യുകെ). മരുമക്കൾ ജോർജ് തൈക്കൂട്ടത്തിൽ (ഈരാറ്റുപേട്ട), റീനാ പ്രിൻസ് (ന്യൂസിലാൻഡ് ), ആൻ്റണി എബ്രഹാം (യുകെ). ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വിദേശത്തുള്ള മക്കൾക്ക് പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കുകൊള്ളാൻ സാധിക്കാത്തത് വലിയ വേദനയായിരിക്കുന്നു.

 
മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് തിരുനല്ലൂർ സെൻ്റ്. ജോസഫ് ദേവാലത്തിൽ നടക്കുന്നതാണ്.


പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മുൻ യുക്മ പ്രസിഡൻ്റും വോക്കിംഗ് മലയാളി അസോസിയേഷൻ പ്രസിഡൻ്റുമായ വർഗ്ഗീസ് ജോൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more