1 GBP = 103.12

ലണ്ടൻ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭത്തിൽ അക്രമം; 9 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; 16പേർ അറസ്റ്റിൽ

ലണ്ടൻ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭത്തിൽ അക്രമം; 9 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; 16പേർ അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിൽ നടന്ന ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിൽ ഏറ്റുമുട്ടലിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് പ്രകടനക്കാർക്കും പരിക്കേറ്റു. 16 പേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥർക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

കൊറോണ വൈറസ് ചട്ടങ്ങൾ ലംഘിക്കുക, ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക, പബ്ലിക് ഓർഡർ കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്കാണ് അറസ്റ്റ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഒരുകൂട്ടം ആളുകൾ പ്രക്ഷോഭത്തിനിറങ്ങിയത്.

ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ ഉദ്യോഗസ്ഥർക്ക് നേരെ കുപ്പികൾ എറിയുകയും പൊലീസിന് നേരെ ആക്രോശിക്കുകയും ചെയ്തു. പോലീസ് അവർക്കെതിരെ ബാറ്റൺ ഉപയോഗിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം ഇംഗ്ലണ്ടിലെ “റൂൾ ഓഫ് സിക്സ്” നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സംഘാടകർ ഒരു റിസ്ക് അസ്സസ്മെന്റ് സമർപ്പിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും സംഘാടകരെ അറിയിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള ഒത്തുചേരലുകൾ അനുവദനീയമല്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more