1 GBP = 103.96

മദ്യപിച്ച് വാഹനമോടിച്ച കേസ്: ടിവി അവതാരകൻ ആന്റ് മാക്പാർട്ടലിന് £86,000 പിഴയും 20മാസത്തെ വിലക്കും

മദ്യപിച്ച് വാഹനമോടിച്ച കേസ്: ടിവി അവതാരകൻ ആന്റ് മാക്പാർട്ടലിന് £86,000 പിഴയും 20മാസത്തെ വിലക്കും

ലണ്ടൻ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ടി വി അവതാരകനായ ആന്റ് മാക്പാർട്ട്ലിന് കോടതി £86,000 പിഴയടക്കാനും 20 മാസത്തേക്ക് ഡ്രൈവിംഗ് വിലക്കും വിധിച്ചു. ഇന്നലെ വിംബിൾഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഡിസ്ട്രിക്റ്റ് ജഡ്ജി ബാർബറ ബാൺസ് ആണ് വിധി പ്രസ്താവിച്ചത്. ഇക്കഴിഞ്ഞ മാർച്ച് പതിനെട്ടിനായിരിന്നു കേസുനാസ്പദമായ സംഭവം നടന്നത്.

അനുവദനീയമായ അളവിലും കൂടുതൽ മദ്യപിച്ച് നാല് മണിയോടെ ലോവർ റിച്ച്മണ്ട് റോഡിലൂടെ വാഹനമോടിച്ച ആന്റിന് കൊടും വളവിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിന്റെ എതിർവശത്തേക്ക് കയറിയ വാഹനം മറ്റൊരു മിനി കൂപ്പറിനെ ഇടിച്ച് തെറിപ്പിച്ച് എതിരെ പാഞ്ഞു വന്ന മറ്റൊരു വാഹനത്തിന് മുൻപിൽ വന്ന് നിൽക്കുകയായിരുന്നു. വലിയൊരു അപകടമാണ് ഭാഗ്യം കൊണ്ട് ഒഴിവായത്. പോലീസ് പരിശോധനയിൽ അനുവദനീയമായതിന്റെ ഇരട്ടിയിലധികം അളവിലാണ് ആന്റിന്റെ രക്തത്തിൽ മദ്യത്തിന്റെ അളവ്.

ബ്രിട്ടൻ ഗോട്ട് ടാലന്റ്, ടേക്ക് എവേ തുടങ്ങിയ ടി വി പരിപാടികളിലൂടെ ഏറെ ശ്രദ്ധേയനായ ആന്റിന്റെ പ്രവർത്തി അന്നേ ഏറെ വിവാദമായിരുന്നു. ജനങ്ങളുടെയിടയിൽ ഏറെ പ്രിയങ്കരനായ ആന്റിന്റെ പ്രവർത്തി നീതികരിക്കാനാവാത്തതാണെന്ന് ജഡ്ജിയും അഭിപ്രായപ്പെട്ടു. £130,000 മാണ് ആന്റിന്റെ ഒരാഴ്ചയിലെ വരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more