1 GBP = 103.68

ബ്രിട്ടനിൽ വീണ്ടുമൊരു മലയാളി മരണം; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ മലയാളി നേഴ്സ്

ബ്രിട്ടനിൽ വീണ്ടുമൊരു മലയാളി മരണം; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ മലയാളി നേഴ്സ്

ലണ്ടന്‍ : യുകെ മലയാളി സമൂഹത്തെ നടുക്കി വീണ്ടും കോവിഡ് മരണം. കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നഴ്‌സാണ് ലണ്ടനില്‍ മരണമടഞ്ഞത്. വെളിയന്നൂര്‍ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ മകനായ അനൂജ് കുമാര്‍ (ബിജു – 44) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി നഴ്‍സായി ജോലി ചെയ്ത് വരുകയായിരുന്നു.

ഭാര്യ സന്ധ്യയും മകന്‍ ആകുലും (14 ) ലണ്ടനിലാണ്. തൊടുപുഴ, കോലാനി സ്വദേശിനിയാണ് സന്ധ്യ. ഇളയ മകന്‍ ഗോകുല്‍ (3). കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ വീട്ടിലെത്തി മടങ്ങിയിരുന്നു. സഹോദരി അജിത. ജഗദമ്മയാണ് മാതാവ്.

കോവിഡ് ബാധിച്ച് യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന ഒമ്പതാമത്തെ മലയാളിയാണ് അനൂജ് കുമാര്‍. അനൂജ് കുമാറിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ നേതൃത്വം അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more