1 GBP = 104.00

മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും കോവിഡ് മരണം; അന്നമ്മ അമ്മയുടെ വേർപാടിൻ്റെ കണ്ണീരിൽ കുടുംബത്തോടൊപ്പം പ്രെസ്റ്റൺ നിവാസികളും….

മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും കോവിഡ് മരണം;  അന്നമ്മ അമ്മയുടെ വേർപാടിൻ്റെ കണ്ണീരിൽ കുടുംബത്തോടൊപ്പം  പ്രെസ്റ്റൺ നിവാസികളും….

പ്രെസ്റ്റൺ:- പ്രെസ്റ്റണിൽ കോവിഡ് ബാധിച്ച് കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൊട്ടാരക്കര കരിക്കം മേടയിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (71) ഇന്ന് വൈകുന്നേരം നിര്യാതയായി. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ആന്തരീകാവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് അന്ത്യശ്വാസം വലിച്ചത്. മക്കൾ ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്) മരുമക്കൾ – തോമസ്, പാസ്റ്റർ ജോൺലി ഫിലിപ്പ് (യുകെ), സജിത്ത്.

സംസ്കാരം പിന്നീട് യുകെയിൽ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

അന്നമ്മ ജോർജ് അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more