1 GBP = 102.92
breaking news

കെ സി എ(ഇപ്‌സ്‌വിച്ച്) യുക്മ പ്രതിനിധി സാം വി ജോണിന്റെ മാതാവ് മരണമടഞ്ഞു

കെ സി എ(ഇപ്‌സ്‌വിച്ച്) യുക്മ പ്രതിനിധി സാം വി ജോണിന്റെ മാതാവ് മരണമടഞ്ഞു

കേരള കൾച്ചറൽ അസ്സോസിയേഷൻ ഇപ്‌സ്‌വിച്ച് യുക്മ പ്രതിനിധിയും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂൾ പിആർഒ യുമായ സാം വി ജോണിന്റെ മാതാവ് അന്നമ്മ ജോൺ (90) മരണമടഞ്ഞു. കുറ്റപ്പുഴ മാർത്തോമാ കോളേജ് മുൻ ഉദ്യോഗസ്‌ഥൻ കൊച്ചിയിൽ വേങ്ങാലോട്ട് കൊട്ടാപ്പുറത്ത് വി ജെ ജോണിന്റെ ഭാര്യയാണ്.

വാർദ്ധക്യസഹജമായ അസുഖങ്ങളാൽ മരണമടഞ്ഞ അന്നമ്മ ജോണിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ആഞ്ഞിലിത്താനം ഐ പിസി പള്ളി സിമിത്തേരിയിൽ നടന്നു.

മക്കൾ: പരേതയായ ലിസ മത്തായി, ലില്ലി ഫിലിപ്സ്, ലാലി മാത്യു(മുംബൈ), സാം വി ജോൺ(യുകെ), സാറ ജോർജ്ജ്(ദോഹ).

മരുമക്കൾ : ഓതറ പുന്നാംപള്ളത്ത് പി എം മത്തായി(കാനഡ), കിടങ്ങന്നൂർ പ്ലാംകൂട്ടത്തിൽ പി എം പിലിപ്സ്, മുക്കൂർ മുണ്ടകത്തിൽ പരേതനായ എം സി മാത്യു, തുമ്പമൺ മുട്ടം പ്ലാവുനിൽക്കുന്നതിൽ ആനി സാം(യുകെ), മാന്നാർ പനയ്ക്കാമറ്റത്ത് ജോർജ്ജ് മാത്യു(ദോഹ).

സാം വി ജോണിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ മനോജ് പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more