1 GBP = 103.85

സിറോമലബാർ സഭയിലെ ചേരിപ്പോര് തെരുവുയുദ്ധത്തിലേക്ക്.. അങ്കമാലി സുബോധന പാസ്റ്ററൽ സെൻറ്ററിൽ സംഘർഷം. എടയന്ത്രതത് വിഭാഗവും കാർഡിനാൾ വിഭാഗവും തമ്മിൽ വാഗ്വാദം

സിറോമലബാർ സഭയിലെ ചേരിപ്പോര് തെരുവുയുദ്ധത്തിലേക്ക്.. അങ്കമാലി സുബോധന പാസ്റ്ററൽ സെൻറ്ററിൽ സംഘർഷം. എടയന്ത്രതത് വിഭാഗവും കാർഡിനാൾ വിഭാഗവും തമ്മിൽ വാഗ്വാദം

അങ്കമാലി :സിറോമലബാർ സഭയിലെ ചേരിപ്പോര് തെരുവുയുദ്ധത്തിലേക്ക് അങ്കമാലിയിൽ ചേരിതിരിഞ്ഞു പ്രധിഷേധ യോഗങ്ങൾ..
ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെ ആണ് അങ്കമാലി യിൽ വിമത മെത്രാൻ ഇടയന്ത്രത് നയിക്കുന്ന എറണാകുളം രൂപതയിലെ സഭ വിരുദ്ധതക്ക് പുറത്താക്കാൻ ഇരിക്കുന്ന കുര്യാക്കോസ് മുണ്ടാടൻ നയിക്കുന്ന വിമതരുടെ യോഗം നടന്നത് . എന്നാൽ എറണാകുളം രൂപതയിലെ അല്മയര് ഒന്നടങ്കം ഈ യോഗം തടയുക ആണുണ്ടായത് .

അൽമായ പ്രധിനിധി ജോസഫ് ഓമല്ലൂക്കാരൻ പ്രതികരിച്ചത്, ‘സഭാ സ്ഥാപനത്തിൽ സഭാവിരുദ്ധരുടെ യോഗംചേർന്ന് വിമത നീക്കം നടത്താൻ ഒരിക്കലും വിശ്വാസികൾ അനുവദിക്കില്ല എന്നാണ്. സിറോമലബാർ സിനഡിൻറെ അന്വേഷണത്തിലിരിക്കുന്ന ഭൂമിവിവാദത്തെ മറയാക്കി കാർദിനാളിനെ പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ചിലരുടെ ഗൂഢ തന്ത്രം വിലപ്പോവില്ല. വിമതരെ സഭയ്‌ക്കെതിരെ തിരിച്ചുവിടുന്ന ഉന്നതസ്ഥാനത്തിരിക്കുന്നരും ഏതാനും ചില വൈദികരും അവരുടെ ലക്ഷ്യത്തിൽ നിന്നും ഉടൻ പിന്മാറണം. മെത്രാന്മാരും വൈദികരും വിശ്വാസികളെ തമ്മിലടിപ്പിച്ചു ചോരകുടിക്കുന്ന ചെന്നായ്ക്കളാകരുത്. സഭയ്ക്ക് സുസ്ഥിരമായ ഒരു ഭരണസംവിധാനാവും അച്ചടക്കവുമുണ്ട് അതിനെ മറികടക്കുന്നവർ ഏത് ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും അവർക്കെതിരെ സഭാ സിനഡ് നടപടിയെടുക്കണം.’

എന്നാൽ യോഗം പിരിച്ചു വിടാൻ ആവശ്യപ്പെട്ടിട്ടും തുടർന്ന യോഗത്തിൽ കൈയാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങി .വൈദികർ അടക്കം അല്മയരെ മർദിച്ചു .പിന്നീട് രംഗം മൂത്തു വിമത വൈദികരും അല്മയയരും തമ്മിൽ പൊരിഞ്ഞ സംഘർഷം ആണ് നടന്നത് .

പോലീസ് എത്തിയെങ്കിലും സങ്കർഷം തുടരുക ആണ്‌ ചെയ്തത്. അച്ചന്മാരുടെ വേഷം കൂടാതെ എത്തിയ ഫാദർ വട്ടോളിയുടെ നേതൃത്വത്തിൽ ആണ്‌ വിശ്വാസികളെ ആക്രമിച്ചത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more