1 GBP = 103.90

പറയാൻ വാക്കുകളില്ല…….. മണിക്കൂറുകൾക്കുള്ളിൽ ഒഴുകിയെത്തിയത് ഇരുപതിനായിരത്തിലധികം  പൗണ്ട്… അഞ്ജുവിനും കുട്ടികൾക്കും നാട്ടിൽ അന്ത്യവിശ്രമമൊരുക്കാൻ ഒരു മനസ്സോടെ യു കെ മലയാളികൾ

പറയാൻ വാക്കുകളില്ല…….. മണിക്കൂറുകൾക്കുള്ളിൽ ഒഴുകിയെത്തിയത് ഇരുപതിനായിരത്തിലധികം  പൗണ്ട്… അഞ്ജുവിനും കുട്ടികൾക്കും നാട്ടിൽ അന്ത്യവിശ്രമമൊരുക്കാൻ ഒരു മനസ്സോടെ യു കെ മലയാളികൾ

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

കെറ്ററിംഗിൽ കൊല്ലപ്പെട്ട അഞ്ജുവിനും കുട്ടികൾക്കും കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം നാട്ടിൽ അന്ത്യവിശ്രമമൊരുക്കാൻ ഒരു മെയ്യായി യുകെ മലയാളികൾ രംഗത്തിറങ്ങി. കെറ്ററിംങ്ങിൽ  ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകന്റെയും (40) കുട്ടികളായ ജീവ (6) ജാൻവി (4) എന്നിവരുടെ ഭൗതിക ശരീരങ്ങൾ അന്തിമ കർമങ്ങൾക്കായി നാട്ടിൽ അവരുടെ ജന്മനാടായ വൈക്കത്തെത്തിക്കുന്നതിന്  കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ്റെ സഹകരണത്തോടെ യുക്മ ആരംഭിച്ച ചാരിറ്റി ഫണ്ടിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലഭിച്ചത് ഇരുപതിനായിരത്തോളം പൗണ്ട്. യുകെ മലയാളികളുടെ സ്നേഹവും അനുകമ്പയും സഹജീവി സ്നേഹവും ഒന്ന്കൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു മണിക്കൂറുകൾക്കുള്ളിൽ ലഭിച്ച പ്രതികരണം. ഇരുപത്തിയയ്യായിരം പൗണ്ട് ടാർജറ്റ് ചെയ്താണ് ചാരിറ്റി ആരംഭിച്ചത്. ഇന്ന് കൊണ്ട് തന്നെ ഇത് പൂർണ്ണമായും ലഭിക്കുമെന്ന പ്രതീക്ഷയാണ് യുക്മ നേതൃത്വത്തിനുള്ളത്. 

വൈക്കം എം എൽ എ ശ്രീമതി. സി കെ ആശയോടൊന്നിച്ച് യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യു കെ മലയാളി ജഗദീഷ് നായർ എന്നിവർ അഞ്ജുവിന്റെ വൈക്കം കുലശേഖരമംഗലത്തെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കൻമാരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും കുടുംബത്തിന് യുക്മയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.  പിതാവ് അശോകൻ അഞ്ജുവിനെയും കുഞ്ഞുങ്ങളെയും അവസാനമായി കാണുവാനുള്ള സാഹചര്യം ഒരുക്കുവാൻ യുക്മ നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു.

നോർക്ക അധികാരികളുമായി നാട്ടിലുള്ള യുക്മ പ്രഡിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ബന്ധപ്പെടുകയും, യുകെയിൽ നിന്നും ഉള്ള എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. യുകെയിലെ ഇന്ത്യൻ എംബസിയുമായി യുക്മ ലെയ്സൺ ഓഫീസർ മനോജ് പിള്ള ബന്ധപ്പെട്ട് എല്ലാ സഹായവും അഭ്യർത്ഥിക്കുകയും ഹൈക്കമ്മീഷന്റെ പിന്തുണ ഉറപ്പ് വരുത്തിയിട്ടുമുണ്ട്.  യുക്മ നേതൃത്വവും, കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, അനീഷ് തോമസ്‌, സിബു ജോസഫ്, സോബിൻ ജോൺ  തുടങ്ങിയവർ കെറ്ററിംഗിൽ പോലീസ്, എൻ എച്ച് എസ് അധികാരികളുമായി ബന്ധപ്പെട്ട് ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള ഉത്തരവാദിത്വം നിർവ്വഹിച്ചുവരുന്നു. 

അതേസമയം യുക്മ നടത്തുന്ന ഇത്തരം പ്രവർത്തികൾ ഇകഴ്ത്തിക്കാണിക്കാനും സ്വയം മേനി നടിക്കാനും ചില ഇത്തിൾക്കണ്ണികൾ എത്തുന്നതും കാണുന്നുണ്ട്. ആ വ്യക്തികളോട് പറയാനുള്ളത്… നൂറ്റിമുപ്പത്തിലധികം അസ്സോസിയേഷനുകളുടെ സംഘടനയായ യുക്മ നടത്തുന്നത് പതിനായിരക്കണക്കിന് അംഗങ്ങളുടെ പിന്തുണയോടെയുള്ള പ്രവർത്തനങ്ങൾ… ഈ അംഗങ്ങൾ തിരഞ്ഞെടുക്കുന്നവർ തന്നെയാണ് അംഗങ്ങളുടെ ആവശ്യപ്രകാരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എംബസിയിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിക്കാൻ സാമ്പത്തിക സഹായം ലഭിക്കില്ല എന്ന തരത്തിൽ യുക്മ പ്രചരിപ്പിച്ചു എന്ന തരത്തിലാണ് യുകെ മലയാളികളെ എന്നും തെറ്റിദ്ധരിപ്പിക്കുന്ന ഒരു മാധ്യമം പടച്ചു വിടുന്നത്. ഒരുകാര്യം പറയാം, യുക്മയെ സംബന്ധിച്ച് ചാരിറ്റിയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് മറുപടി പറയേണ്ടത് മുഴുവൻ യുകെ മലയാളികളോടുമാണ്, ഇതൊരു സ്വകാര്യ വ്യക്തിയുടെയോ ചില വ്യക്തികളുടെതോ അല്ലെന്ന് ഓർക്കുക…  

അഞ്ജുവിന്റേയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായം നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more