വര്‍ഗീസ് ഡാനിയേല്‍
ഈ പ്രവാസ ഭൂവിലെ അറിവിന്റെവഴിത്താരയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന മലയാളി കുട്ടികള്‍ ഓരോ യു.കെ.മലയാളികള്‍ക്കും സ്വകാര്യ അഹങ്കാരങ്ങള്‍ തന്നെയാണ്. പ്രായത്തെ അതിശയിപ്പിക്കുന്ന അവരുടെ നേട്ടങ്ങള്‍ മലയാളക്കരക്കുതന്നെ അഭിമാനങ്ങളാണ്. ഇതാ അത്തരമൊരു വിജയഗാഥ………
ഓറല്‍ ക്യാന്‍സറില്‍ ‘ലിംഫോറ്റാക്റ്റ്’ എന്ന പ്രോട്ടീന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് കണ്ടുപിടിച്ചുകൊണ്ട്, അടുത്തമാസം ബര്‍മിംഗ്ഹാമില്‍ നടക്കുന്ന ‘ബിഗ് ബാങ്ങ് യുകെ യംഗ് സയന്റിസ്റ്റ് ആന്‍ഡ് എഞ്ചിനിയേഴ്സ്’ മല്‍സരത്തിന്റെ ഫൈനലില്‍ എത്തിയിരിക്കുകയാണു ഷെഫീല്‍ഡില്‍ നിന്നുള്ള യുവ ശാസ്ത്രജ്ഞ അഞ്ജലി ജോസഫ്. ന്യഫീല്‍ഡ് ഫൗന്‍ണ്ടേഷന്റെ സഹായത്തോടെ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ വെറും ആറാഴ്ചകൊണ്ടാണ് മലയാളികള്‍ക്ക് അഭിമാനമായി അഞ്ജലി തന്റെ റിസേര്‍ച്ച് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഓറല്‍ ക്യാന്‍സറിന്റെ ഫലപ്രദമാകുന്ന ചികില്‍സക്ക് സഹായകമാകുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കത്തക്ക പഠനമാണു റീജിയണല്‍ മല്‍സരത്തില്‍ ജഡ്ജിംഗ് പാനലിന്റെ പ്രത്യേക പരാമര്‍ശ്ശത്തോടെ ഒന്നാമതെത്തുവാന്‍ അഞ്ജലിക്ക് സഹായമായത്. ‘യുകെയിലെ യുവ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മ്മാരും എത്രമാത്രം കഴിവുള്ളവരാണു എന്ന് തെളിയിക്കുന്നതയിരിക്കും ഈ വര്‍ഷത്തെ മല്‍സരത്തിന്റെ പ്രത്യേകത ‘ എന്നാണു അഞ്ജലിയുടെ വിജയത്തെ പറ്റി എഞ്ചിനിയറിംഗ് യുകെ ചീഫ് എക്‌സിക്യൂട്ടീവും മല്‍സര സംഘാടകനുമായ കൂടിയായ പോള്‍ ജാക്‌സണ്‍ അഭിപ്രായപ്പെട്ടത്.

11 വയസ്സിനും 18 വയസ്സിനുമിടയില്‍ നിന്നുള്ള ചുരുക്കം ചില യുവ ഗവേഷകര്‍ക്കാണു ഫൈനലില്‍ മല്‍സരിക്കുവാന്‍ അവസരം ലഭിക്കുക. രാജ്യാന്തരതലത്തിലുള്ള പഠനങ്ങള്‍ക്കും മറ്റുമായി അന്‍പതിനായിരം പൗണ്ടിന് മു കളിലുള്ള സമ്മാനങ്ങളാണു വിജയികളെ കാത്തിരിക്കുന്നത്.
ഷെഫീല്‍ഡിലുള്ള ലോങ്ങ്ലീ സിക്‌സ്ത് ഫോം കോളേജില്‍ അവസാന വര്‍ഷ എ- ലെവല്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജലി മെഡിസിന്‍ പഠനത്തിനുശേഷം ക്യാന്‍സര്‍ റിസേര്‍ച്ച് ചെയ്യുവാനാണു താല്‍പര്യം എന്നും തന്റെ ആഗ്രഹം സഫലീകരിക്കുവാന്‍ ഈ ആറാഴ്ചത്തെ പഠനം സഹായകമാവുമെന്ന് കരുതുന്നു എന്നും ‘യുക്മാന്യൂസി’നോട് പറഞ്ഞു.
ഏറ്റുമാനൂര്‍ സ്വദേശികളായ കുരീക്കാട്ടില്‍ ശ്രീ. ജോമോന്‍ ജോസഫിന്റെയും ശ്രീമതി സാലി ജോമോന്റെയും മകളായ അഞ്ജലി 2015 ലെ ജി.സി.എസ്.ഇ. പരീക്ഷയില്‍ 13 A*-A വിജയം നേടിയിരുന്നു. അഞ്ജലിയെ യുക്മ 2015 ലെ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേളയില്‍ ആദരിച്ചിരുന്നു. സഹോദരന്‍ സഞ്ജയ് ജോസഫ് ജി.സി.എസ്.ഇ. പരീക്ഷക്ക് തയ്യറെടുക്കുന്നു.

click on malayalam character to switch languages