1 GBP = 104.05

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ

അന്തരിച്ച പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിയാണ് ബന്ധുക്കൾ ആവശ്യം ഉന്നയിച്ചത്. ഇന്നലെ രാത്രി എട്ട് പത്തോടെ ഹൃദയാഘാതത്തേത്തുടര്‍ന്നായി ദേഹം മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ അനില്‍ പനച്ചൂരാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, എം മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ അനില്‍ പനച്ചൂരാനെ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് സ്വന്തം കവിത പാടി അഭിനയിച്ചു.

164 ഗാനങ്ങളെഴുതി ഏഴെണ്ണത്തിന് സംഗീതം നല്‍കുകയും ഒമ്പത് ഗാനങ്ങള്‍ പാടുകയും ചെയ്തു. മാണിക്യക്കല്ല്, കിഡ്‌നി ബിരിയാണി, യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയകാലം എന്ന ആല്‍ബത്തില്‍ ബിജിബാലിന്റെ ഈണത്തില്‍ പാടിയ ഒരു കവിത കൂടി ഏറെ ശ്രദ്ധേയമായിരുന്നു.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി യു എന്നാണ് യഥാര്‍ത്ഥനാമം. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. അഭിഭാഷകനായും ജോലി നോക്കിയിരുന്നു. മായയാണ് ഭാര്യ. ഉണ്ണിമായ മകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more