1 GBP = 103.61
breaking news

നടന്‍ അനില്‍ നെടുമങ്ങാട് അന്തരിച്ചു

നടന്‍ അനില്‍ നെടുമങ്ങാട് അന്തരിച്ചു

സിനിമ നടന്‍ അനില്‍ നെടുമങ്ങാട് അന്തരിച്ചു. 48 വയസായിരുന്നു. മലങ്കര ഡാമില്‍വെച്ചാണ് അപകടം സംഭവിച്ചത്. സൂഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപടം നടന്നത്. അപകട സ്ഥലത്ത് നിന്ന് മുട്ടം പോലീസാണ് അനിലിനെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡോക്ട്രര്‍ അറിയിച്ചത്.

ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു താരം. ക്രിസ്മസ് ആയതിനാല്‍ ഇന്ന് ഷൂട്ടിങ് ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് സൂഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ഡാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു താരം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ ശ്രവ പരിശോധനയ്ക്ക് ശേഷമാണ് പോസ്റ്റ്‌മോട്ടം നടത്തുക. പോസ്റ്റ്‌മോട്ടത്തിന് ശേഷം അനിലിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

മലയാള ചലച്ചിത്ര നടന്‍, ടെലിവിഷന്‍ അവതാരകന്‍. 1972 മെയ് 30 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് അദ്ധ്യാപകനായിരുന്ന പീതാംബരന്‍ നായരുടെയും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എം ജി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ അനില്‍ തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി.

അനില്‍ പി നെടുമങ്ങാടിന്റെ കരിയര്‍ ആരംഭിയ്ക്കുന്നത് ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായിക്കൊണ്ടാണ്. കൈരളി, ഏഷ്യാനെറ്റ്, ജെയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ വിവിധ പരിപാടികളുടെ അവതാരകനായിരുന്നിട്ടിണ്ട്. കൈരളിയില്‍ അനില്‍ അവതാരകനായിരുന്ന, സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റാര്‍വാര്‍ എന്ന പ്രോഗ്രാം വളരെ ജനപ്രീതി നേടിയിരുന്നു. നാടക വേദികളിലും അനില്‍ സജീവമായിരുന്നു. മാക്ബത്ത് ഉള്‍പ്പെടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അനില്‍ പി നെടുമങ്ങാടിന്റെ സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ് 2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു. 2016 ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലന്‍ വേഷം അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക പ്രീതി നേടി. അനില്‍ നെടുമങ്ങാട് മുപ്പതിലധികം ചിത്രങ്ങളില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more