1 GBP = 104.24

അനിൽ അംബാനി 5500 കോടി ചൈനീസ് ബാങ്കുകൾക്ക് നൽകണമെന്ന് ബ്രിട്ടനിലെ കോടതി

അനിൽ അംബാനി 5500 കോടി ചൈനീസ് ബാങ്കുകൾക്ക് നൽകണമെന്ന് ബ്രിട്ടനിലെ കോടതി

റിലയൻസ് മേധാവി അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് 717 ദശലക്ഷം ഡോളർ (ഏകദേശം 5500 കോടി രൂപ) നൽകണമെന്ന് ബ്രിട്ടനിലെ കോടതി ഉത്തരവ്. 21 ദിവസത്തിനകം അനിൽ അംബാനി തുക നൽകണമെന്നും കോടതി നിർദേശിച്ചു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

അനിൽ അംബാനി പണം നൽകേണ്ടത് ഇൻഡസ്ട്രിയൽ-കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് മുംബൈ ബ്രാഞ്ച്, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകൾക്കാണ്. അംബാനി തന്റെ മൊത്തം മൂല്യം പൂജ്യം ആണെന്ന് കോടതിയെ ബോധിപ്പിച്ചു. അതേതുടർന്ന് കോടതി പണമടയ്ക്കാൻ 21 ദിവസം അനുവദിക്കുകയായിരുന്നു. നൽകിയ ഗ്യാരണ്ടിക്ക് അംബാനിക്ക് ബാധ്യതയുണ്ടെന്നും കോടതി. 2012-ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് വേണ്ടി എടുത്ത വായ്പയാണിതെന്നും അനിൽ അംബാനി വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും ജഡ്ജി നിഗൽ ടിയർ.

ബ്രിട്ടീഷ് കോടതി ഉത്തരവ് പുറത്തുവന്നതിനാൽ ഇന്ത്യയിൽ ഏന്തെങ്കിലും നിയമ നടപടികൾ അടുത്തിടെ ഉണ്ടാവില്ലെന്നും അനിൽ അംബാനി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണെന്നും വക്താവ് അറിയിച്ചു. 2012-ൽ ആഗോള കടബാധ്യതക്കായാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് അപേക്ഷിച്ച കോർപറേറ്റ് വായ്പക്ക് അനിൽ അംബാനി വ്യക്തിപരമായ ഗ്യാരണ്ടി നൽകിയതെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായെടുത്ത വായ്പ അല്ലെന്നും വക്താവ്. ബാങ്കുകൾക്ക് പ്രതി ഗ്യാരണ്ടി പ്രകാരം നൽകേണ്ടത് 716,917,681.51 ഡോളറാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more