1 GBP = 103.81

സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ അനിൽ അക്കര എം.എൽ.എ രാത്രി എത്തി; ഇത് എന്തിനെന്ന് എൻ.ഐ.എ

സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ അനിൽ അക്കര എം.എൽ.എ രാത്രി എത്തി; ഇത് എന്തിനെന്ന് എൻ.ഐ.എ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ അനിൽ അക്കര എം.എൽ.എ രാത്രി ആശുപത്രിയിൽ എത്തിയത് എന്തിനെന്ന് എൻ.ഐ.എ.

സ്വപ്നയെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ എംഎൽഎ രാത്രി ആശുപത്രിയിലെത്തിയതായി കണ്ടെത്തിയ എൻഐഎ ഇത് എന്തിനെന്ന് എംഎൽഎയോട് ആരാഞ്ഞു.

മറ്റേതെങ്കിലും പ്രമുഖർ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് എം.എൽ.എ മറുപടി നൽകി. സ്വപ്‌ന സുരേഷുമായി മന്ത്രി എ.സി മൊയ്തീൻ ആശുപത്രിയിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന് അനിൽ അക്കര ആരോപിച്ചിരുന്നു.

അതേ സമയം എൻഐഎ സ്വപ്നയുടെ ഫോൺവിളികളെ കുറിച്ച് മെഡിക്കൽ കോളജ് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more