1 GBP = 104.17

ജ​ർ​മ​നി റ​ഷ്യ​യു​ടെ ത​ട​വി​ലെ​ന്ന്​ ട്രം​പ്​; മറുപടിയുമായി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ

ജ​ർ​മ​നി റ​ഷ്യ​യു​ടെ ത​ട​വി​ലെ​ന്ന്​ ട്രം​പ്​; മറുപടിയുമായി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ

ബ്ര​സ​ൽ​സ്​: നാ​റ്റോ സ​ഖ്യ രാ​ജ്യ​ങ്ങ​ളു​ടെ സു​പ്ര​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ വാ​ക്​​പോ​ര്. ജ​ർ​മ​നി റ​ഷ്യ​യു​ടെ ത​ട​വി​ലാ​ണെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജെ​ൻ​സ്​ സ്​​റ്റോ​ൾ​ട​ൻ​ബ​ർ​ഗി​നോ​ട്​ പ​റ​ഞ്ഞു. ഒൗ​ദ്യോ​ഗി​ക ഉ​ച്ച​കോ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പു​ള്ള പ്ര​ഭാ​ത​ഭ​ക്ഷ​ണ സ​മ​യ​ത്തെ യോ​ഗ​ത്തി​ലാ​ണ്​ ട്രം​പ്​ ജ​ർ​മ​നി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

റ​ഷ്യ​യി​ൽ​നി​ന്ന്​ എ​ണ്ണ-​വാ​ത​ക ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ജ​ർ​മ​നി​യു​ടെ ന​ട​പ​ടി​യാ​ണ്​ ട്രം​പി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ജ​ർ​മ​നി ഇ​ത്ത​രം ന​ട​പ​ടി തു​ട​രു​േ​മ്പാ​ൾ യൂ​റോ​പ്പി​​െൻറ സു​ര​ക്ഷ​ക്ക്​ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ യു.​എ​സി​ന്​ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​ർ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ റ​ഷ്യ​ക്ക്​ ന​ൽ​കു​ന്നു. എ​ന്നി​ട്ട്​ ഞ​ങ്ങ​ൾ അ​വ​രെ റ​ഷ്യ​യി​ൽ​നി​ന്ന്​ ര​ക്ഷി​ക്ക​ണം. ജ​ർ​മ​നി റ​ഷ്യ​യു​ടെ ത​ട​വി​ലാ​ണെ​ന്നാ​ണ്​ എ​നി​ക്ക്​ തോ​ന്നു​ന്ന​ത്​ -ട്രം​പ്​ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നോ​ട്​ പ​റ​ഞ്ഞു. ജ​ർ​മ​നി​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി​യി​ൽ നാ​റ്റോ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യു​ണ്ടെ​ന്ന്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​​െൻറ രാ​ജ്യ​ത്തി​ന്​ സ്വ​ത​ന്ത്ര​മാ​യ ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളു​മു​ണ്ടെ​ന്ന്​ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ തി​രി​ച്ച​ടി​ച്ചു. ജ​ർ​മ​നി​ക്കെ​തി​രെ ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന പു​റ​ത്തു​വ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ്​ ബ്ര​സ​ൽ​സി​ലെ​ത്തി​യ മെ​ർ​ക​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. നാ​റ്റോ​യു​ടെ നി​ല​നി​ൽ​പി​നാ​യി ജ​ർ​മ​നി​യും ഏ​റെ ചെ​ല​വ​ഴി​ക്കു​ന്ന​താ​യി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​ൾ​ടി​ക്​ സ​മു​ദ്രം വ​ഴി ജ​ർ​മ​നി​യി​ലേ​ക്ക്​ റ​ഷ്യ​യി​ൽ​നി​ന്ന്​ വാ​ത​ക​മെ​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്​ പൈ​പ്പ്​​ലൈ​നി​ന്​ ജ​ർ​മ​നി അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണ്​ ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന​ക്ക്​ കാ​ര​ണ​മാ​യ​ത്. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ നേ​ര​ത്തേ യു.​എ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച 29 അം​ഗ നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​​െൻറ വാ​ർ​ഷി​ക യോ​ഗം ട്രം​പി​​െൻറ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ വാ​ക്​​പോ​രി​ലേ​ക്ക്​ നീ​ങ്ങു​​മെ​ന്ന്​ നേ​ര​ത്തേ​ത​ന്നെ വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more