1 GBP = 104.26
breaking news

ആന്ധ്രയിലെ ഗ്രാനൈറ്റ് ക്വാറിയിൽ വൻ സ്‌ഫോടനം, 12 മരണം

ആന്ധ്രയിലെ ഗ്രാനൈറ്റ് ക്വാറിയിൽ വൻ സ്‌ഫോടനം, 12 മരണം

കുർണൂൽ: ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഗ്രാനൈറ്റ് ക്വാറിയിലുണ്ടായ വൻ സ്‌ഫോടനത്തിൽ ചുരുങ്ങിയത് 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച രാത്രിയോടെ കുർണൂലിലെ ഹാത്തി ബെൽഗാൽ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വൻ സ്‌ഫോടനമാണുണ്ടായതെന്നും 10 കിലോമീറ്റർ അകലെവരെ ശബ്‌ദം കേട്ടെന്നും ഗ്രാമവാസികൾ മൊഴി നൽകിയിട്ടുണ്ട്.

ഒഡിഷയിൽ നിന്നുള്ള 20 തൊഴിലാളികൾ ക്വാറിയിലുണ്ടായിരിക്കെ പാറപൊട്ടിക്കാൻ സ്ഥാപിച്ച ജലാറ്റിൻ സ്‌റ്റിക്കുകൾ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന് ആലൂർ പൊലീസ് അറിയിച്ചു. എന്നാൽ സമീപത്ത് കത്തിയമർന്ന നിലയിൽ ഡീസൽ ടാങ്കർ കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചു. സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചതിനൊപ്പം ഡീസൽ ടാങ്കർ കത്തിയത് ദുരന്തത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചുവെന്നാണ് കരുതുന്നത്.

സ്‌ഫോടനത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചതിനാൽ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ശരീരത്തിൽ 70 ശതമാനത്തോള്ളം പൊള്ളലേറ്റിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more