1 GBP = 103.12

കനത്ത മഴ; അന്ധേരിയിൽ റെയിൽ‌വെ മേൽപ്പാലം തകർന്നു, ഗതാഗതം മുടങ്ങി

കനത്ത മഴ; അന്ധേരിയിൽ റെയിൽ‌വെ മേൽപ്പാലം തകർന്നു, ഗതാഗതം മുടങ്ങി
കനത്ത മഴയെ തുടർന്ന് അന്ധേരിയിലെ റെയില്‍വെ മേൽപ്പാലം തകർന്നു വീണു. കിഴക്കൻ അന്ധേരിയെയും പടിഞ്ഞാറന്‍ അന്ധേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്‍റെ ഒരു ഭാഗം രാവിലെ ഏഴരയോടെയാണു തകർന്നു വീണത്.
പാലം ഒടിഞ്ഞുവീണത് റെയില്‍വെ ട്രാക്കിലേക്കായതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആയിരക്കണക്കിനു യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന പാലമാണിത്. പാലം തകർന്നുവീണ് രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങൾക്കു നേതൃത്വം നൽകി. റെയിൽ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more