1 GBP = 104.17

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്ത്നാഗിലെ ലർനൂ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

സുരക്ഷാസേനയുടെയും പൊലീസിന്‍റെയും സംയുക്ത തെരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

സെപ്റ്റംബർ 24ന് ജമ്മു കശ്മീരിലെ അവന്തിപോറ ത്രാലിലെ മഗമയിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒരു ഭീകരരെ സേന വധിച്ചു. 

സെപ്റ്റംബർ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സെപ്റ്റംബർ 17ന് നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more