1 GBP = 93.93
breaking news

സൗദി അറേബ്യയിൽ കഴിഞ്ഞയാഴ്ച മരണമടഞ്ഞ സ്റ്റോക്ക് ഓൺ ട്രെൻ്റിലെ അഖിലയുടെ സഹോദരി അമൃതയുടെ സംസ്കാരം ഇന്ന് നജ്റാനിൽ….

സൗദി അറേബ്യയിൽ കഴിഞ്ഞയാഴ്ച മരണമടഞ്ഞ സ്റ്റോക്ക് ഓൺ ട്രെൻ്റിലെ അഖിലയുടെ സഹോദരി അമൃതയുടെ സംസ്കാരം ഇന്ന് നജ്റാനിൽ….

സ്വപ്നങ്ങൾ ബാക്കിയാക്കി  ഒരു കുടുംബത്തിനും നാടിനും വേദനയായി പറന്നകന്ന മാലാഖയായ പ്രിയപ്പെട്ട  അമൃത മോഹന് ഇന്ന് സൗദിയിൽ അന്ത്യവിശ്രമമൊരുങ്ങും. കോവിഡ് ബാധിച്ചു  സൗദിയിൽ മരണമടഞ്ഞ  അമൃതയുടെ സംസ്കാരം ഇന്ന് രാവിലെ ഇൻഡ്യൻ സമയം 11.30 നും 12.30 നും ഇടയിൽ സൗദി അറേബ്യയിലെ നജ്റാനിൽ നടക്കും.   സെപ്റ്റംബർ 10 ന് വെളുപ്പിന് സൗദിയിൽ നജറാനിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു അമൃതയുടെ മരണം.

ഏതാനും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയപ്പോൾ ഗർഭിണിയായിരുന്ന അമൃതയോട് തിരികെ പോകേണ്ട എന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പഠനം കഴിഞ്ഞ് ലഭിച്ച ഉയർന്ന ജോലി നഷ്ടപ്പെടുത്തുവാൻ അമ്യത തയ്യാറായിരുന്നില്ല. കുടുംബത്തെക്കുറിച്ചുള്ള കരുതലും മികച്ച ജോലി കിട്ടിയതിലുള്ള സന്തോഷവും കാരണം തിരികെ സൗദിയിലേക്ക് പോയ അമൃത പ്രസവാവധിക്ക് നാട്ടിലെത്താനിരിക്കെയാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്,  കുടുംബത്തിനും നാടിനും തീരാ ദു:ഖമായി  മാറിയത്. 

അമൃത രോഗശയ്യയിലായിരുന്നപ്പോഴും പിന്നീട് മരണത്തിന് കീഴടങ്ങിയപ്പോഴും  താങ്ങും തണലായും ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും സ്വാന്തനിപ്പിച്ചും ഒപ്പം നിന്ന സൗദിയിലേയും സ്റ്റോക്ക് ഓൺ ട്രെൻറിലേയും സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും നന്ദി പറയുന്നതായി അമതയുടെ കുടുംബം അറിയിച്ചു. നാട്ടിലെ പോലെ സ്വന്തം കുടുംബത്തിലെ വേദനയായി കണ്ട് ഒപ്പം നിന്ന് സമാധാനിക്കുകയും നേരിട്ടും വിളിച്ചും ആശ്വസിപ്പിച്ച സ്റ്റോക്ക് ഓൺ ട്രെൻറിലെ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതായി അമൃതയുടെ സഹോദരി അഖിലയും ഭർത്താവ് മനേഷും. സൗഹൃദത്തിന്റെ ശക്തി ഏറ്റവുമധികം ബോധ്യപ്പെട്ട ഈ നാളുകൾ വേദനയിലെ സ്വാന്തനമായി മാറിയെന്ന് അവർ പറയുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more