1 GBP = 103.87

അമൃത്സറിലെ പ്രാർത്ഥനാലയത്തിന് നേരേ ​ഗ്രനേഡ് ആക്രമണം; മൂന്ന് മരണം, 15 പേർക്ക് പരിക്ക്

അമൃത്സറിലെ പ്രാർത്ഥനാലയത്തിന് നേരേ ​ഗ്രനേഡ് ആക്രമണം; മൂന്ന് മരണം, 15 പേർക്ക് പരിക്ക്

അമൃത്സർ: അമൃത്സറിലെ രാജസൻസി ​​​ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ​ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ട് പേർ‌ പ്രാർത്ഥനാ ഹാളിന് നേരെ ​ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. അക്രമികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

​ഗ്രനേഡ് എറിയുന്ന സമയത്ത് പ്രാർത്ഥനാലയത്തിനുള്ളിൽ ഇരുനൂറ്റി അമ്പതോളം പേർ ഉണ്ടായിരുന്നു. ദില്ലിയിൽ ബോംബ് ഭീഷണി നിലനിന്നിരുന്നതിനാൽ പൊലീസ് ജാ​ഗ്രതയിലായിരുന്നു. എന്നാൽ പ്രാർത്ഥനാ ഹാളിൽ ഇത്തരത്തിലൊരു ആക്രമണം ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സംഭവം നടന്നതിനെ തുടർന്ന് അയൽസംസ്ഥാനങ്ങൾക്കും പൊലീസ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആക്രമണത്തിന് തീവ്രവാദ സ്വഭാവമാണെന്ന് പൊലീസ് ഭാഷ്യം. കാരണം ആക്രമണം നടന്നിരിക്കുന്നത് ആളുകൾ കൂട്ടമായിരിക്കുന്നിടത്താണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അക്രമണം നടന്നിരിക്കുന്നത് അമൃത്സർ എയർപോർട്ടിന് വെറും എട്ട് കിലോമീറ്റർ അകലെയാണ്. സ്ഫോടനത്തിൽ മരിച്ചവർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യസഹായം നൽകുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more