1 GBP = 103.96

സംഘടനയിലെ ചോരിപ്പോര്;രാജിഭീക്ഷണി മുഴക്കി മോഹന്‍ലാല്‍

സംഘടനയിലെ ചോരിപ്പോര്;രാജിഭീക്ഷണി മുഴക്കി മോഹന്‍ലാല്‍

നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളുടെ നീക്കത്തിന് പിന്നാലെ സംഘടനയില്‍ രൂക്ഷമായ ചേരിപ്പോര് നടന്നതായി റിപ്പോര്‍ട്ട്. ചേരിതിരിഞ്ഞുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ രാജിഭീഷണി മുഴക്കി.ജൂലൈ 10ന് ചേര്‍ന്ന അമ്മ യോഗത്തിനു ശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം.

സംഘടനയുടെ നിലപാടുകള്‍ സമൂഹമധ്യത്തില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശൂര്‍ക്ക് മാറ്റണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനമെടുത്തു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് കൈമാറാനുള്ള തീരുമാനവും സംഘടന കൈക്കൊണ്ടു.എന്നാല്‍ സംഘടനയിലെ ഒരു പറ്റം ദിലീപ് അനുകൂലവിഭാഗം സര്‍ക്കാരില്‍ സ്വാധീനമുള്ള ഒരു മുതിര്‍ന്ന ഭാരവാഹിയെ ഉപയോഗിച്ച് കത്ത് മുഖ്യമന്ത്രിയുടെ പക്കല്‍ എത്താതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതില്‍ ക്ഷുഭിതനായ മോഹന്‍ലാല്‍ രാജിപ്രഖ്യാപനം നടത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more