1 GBP = 103.79
breaking news

മോഹൻലാൽ രാജി ഭീഷണി മുഴക്കിയെന്ന വാർത്ത തെറ്റ്; മലയാളത്തിലെ പ്രമുഖ മാധ്യമത്തിനെതിരെ ‘അമ്മ’

മോഹൻലാൽ രാജി ഭീഷണി മുഴക്കിയെന്ന വാർത്ത തെറ്റ്; മലയാളത്തിലെ പ്രമുഖ മാധ്യമത്തിനെതിരെ ‘അമ്മ’

കൊച്ചി: മലയാളത്തിലെ പ്രമുഖ പത്രത്തിനെതിരെ താരസംഘടനയായ അമ്മയുടെ വാർത്താക്കുറിപ്പ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) അവരുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവെക്കാൻ മോഹൻലാൽ സന്നദ്ധത അറിയിച്ചുവെന്നും അമ്മയിൽ ചേരിതിരിവാണെന്നുമാണ് പത്രത്തിൽ വന്നിരിക്കുന്ന വാർത്ത. എന്നാൽ, അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അത് പത്രത്തിന് അമ്മയോടുളള ശത്രുത കൊണ്ടല്ല, സിനിമാസംബന്ധമായ ഒരു പരസ്യവും പത്രത്തിന് നൽകേണ്ടതില്ലായെന്ന് മലയാളസിനിമയിലെ മറ്റു സംഘടകൾ തീരുമാനിച്ച പശ്ചാത്തലത്തിലാണെന്ന് വിശദീകരിക്കുന്നു.

ഇത്തരത്തിൽ, കഴിഞ്ഞ ഒന്നരവർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം പത്രം തീർത്തു കൊണ്ടിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. അമ്മയിൽ യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്നും പ്രസിഡന്‍റ് മോഹൻലാലും സംഘടനയിലെ ഒരു എക്‌സിക്യുട്ടീവ് അംഗവും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. പ്രസ്തുതപത്രം ഭാവിയിലും ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പോസ്റ്റിൽ ‘അമ്മ’ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more