1 GBP = 103.12

ഗോദയിൽ അമിത് ഷാ; ഗുസ്തിതാരങ്ങളുടെ സമരം പരിഹരിക്കാൻ ചർച്ച നടത്തി

ഗോദയിൽ അമിത് ഷാ; ഗുസ്തിതാരങ്ങളുടെ സമരം പരിഹരിക്കാൻ ചർച്ച നടത്തി

ഗുസ്തി താരങ്ങളുടെ സമരത്തിന് ഇടപെട്ട് കേന്ദ്ര സർക്കാർ. പ്രശ്നപരിഹാരത്തിനുള്ള വിവിധ വഴികളാണ് കേന്ദ സർക്കാർ നിലവിൽ തേടുന്നത്. ഇതിനിടെ ഭാഗമായാണ് കഴിഞ്ഞ ശനിയാഴ്ച കേന്ദ്ര മന്ത്രി അമിത് ഷാ താരങ്ങളുമായി നേരിട്ട് ചർച്ച നടത്തിയത്. ഗുസ്തിൻ താരങ്ങളുട പ്രധാന ആവശ്യം ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ അറസ്റ്റ് ചെയ്യുക എന്നതാണ്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും കോടതി ഇടപെടലുണ്ടായ സാഹചര്യത്തിലും സംഭവവുമായി ബന്ധപ്പെട്ട നടപടികൾ നിയമവിധേയമായി നടക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

രാഷ്ട്രീയപരമായി ഒരു വിധത്തിലും കേന്ദ്രം വിഷയത്തിൽ ഇടപെടില്ല എന്ന് ചർച്ചയിൽ ഗുസ്തി താരങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ. സമരത്തിൽ നിന്നും ഗംഗയിൽ മെഡലുകൾ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സമയത്ത് താരങ്ങളുമായി ചർച്ചകൾ ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകി.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ് ഈ മാസം 11ന് ബിജെപി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കും എന്ന് അറിയിച്ചരുന്നു. യുപിയിൽ തൻ്റെ മണ്ഡലമായ കൈസർഗഞ്ജിൽ ജൂൺ 11നാണ് റാലി. 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മഹാസമ്പർക്ക് അഭിയാനാണ് റാലി സംഘടിപ്പിക്കുന്നത്. ജൂൺ അഞ്ചിന് അയോധ്യയിൽ ബ്രിജ് ഭൂഷൺ തീരുമാനിച്ചിരുന്ന റാലി മാറ്റിവച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more