1 GBP = 103.12

കശാപ്പ് വിഷയത്തില്‍ അമിത് ഷായ്ക്ക് മൗനം; മതന്യൂന പക്ഷങ്ങള്‍ക്കെതിരായ നിലപാട് തിരുത്തണമെന്ന് തിരുമേനിമാര്‍; ഉറപ്പ് നല്‍കാതെ ബി ജെ പി ദേശീയ അധ്യക്ഷന്‍

കശാപ്പ് വിഷയത്തില്‍ അമിത് ഷായ്ക്ക് മൗനം; മതന്യൂന പക്ഷങ്ങള്‍ക്കെതിരായ നിലപാട് തിരുത്തണമെന്ന് തിരുമേനിമാര്‍; ഉറപ്പ് നല്‍കാതെ ബി ജെ പി ദേശീയ അധ്യക്ഷന്‍

സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ മൗനം പാലിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ കേരള സന്ദര്‍ശനം. കശാപ്പ് നിരോധനം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാട് തുടങ്ങിയവയില്‍ മൗനം പാലിക്കുകയോ ഉറപ്പ് നല്‍കാതെയോ ആണ് ബി ജെ പി ദേശീയ അധ്യക്ഷന്‍. തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താസമ്മേളനവും അമിത് ഷാ റദ്ദാക്കി.

രാജ്യം ചര്‍ച്ച ചെയ്യുന്ന കശാപ്പ് നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനിടെ ഒരു വാക്കുപോലും അമിത് ഷാ പ്രതികരിച്ചിട്ടില്ല. കേരള സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തിനിടെ കശാപ്പ് നിരോധനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുമെന്ന് ഉറപ്പായിരുന്നു. ഇതാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതില്‍ നിന്ന് ബിജെപി അധ്യക്ഷന്‍ അവസാന നിമിഷം പിന്മാറാന്‍ കാരണം.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ബീഫ് ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. ഇതില്‍ കൈവയ്ക്കാനുള്ള കേന്ദ്ര നീക്കം മതന്യൂനപക്ഷങ്ങളെ കൂടുതല്‍ പ്രതിഷേധത്തിന്റെ വഴിയിലെത്തിച്ചു. കശാപ്പ് നിരോധനം നിലനില്‍ക്കെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം വേണ്ടത്ര ഫലം കണ്ടിട്ടുമില്ല. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഉന്നയിച്ച സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നാണ് ആകെ നല്‍കിയ മറുപടി. രാഷ്ട്രീയ വിഷയങ്ങളില്‍ ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു ഉറപ്പും അമിത് ഷാ നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്മാര്‍ക്കിടയില്‍ വേണ്ടത്ര മതിപ്പ് നേടാനും അമിത് ഷായ്ക്ക് കഴിഞ്ഞില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more