1 GBP = 103.12

ലിംഗായത്തിന് ന്യൂനപക്ഷ പദവി വോട്ടർമാരെ ഭിന്നിപ്പിക്കാൻ – അമിത് ഷാ

ലിംഗായത്തിന് ന്യൂനപക്ഷ പദവി വോട്ടർമാരെ ഭിന്നിപ്പിക്കാൻ – അമിത് ഷാ

ബം​ഗ​ളൂ​രു: ലിം​ഗാ​യ​ത്തി​ന്​ ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നു​പി​ന്നി​ൽ വോ​ട്ട​ർ​മാ​രെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​പാ​ർ​ട്ടി​യു​ടെ ശ​ക്ത​നാ​യ നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മൈ​സൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ഴി​മ​തി​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ മേ​ഖ​ല​യി​ലും സം​സ്ഥാ​നം പു​റ​കോ​ട്ടു​പോ​യി. സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ത്തെ​ന്നും ഷാ ​വ്യ​ക്ത​മാ​ക്കി. ഓ​ൾ​ഡ് മൈ​സൂ​രു മേ​ഖ​ല സ​ന്ദ​ർ​ശ​ന​ത്തി​െൻറ ര​ണ്ടാം​ദി​ന​മാ​യ ശ​നി​യാ​ഴ്ച ൈജ​വ ക​ർ​ഷ​ക​രു​മാ​യി ഷാ ​ച​ർ​ച്ച ന​ട​ത്തി. മാ​ണ്ഡ്യ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ച​ന്ന​പ​ട്ട​ണ​യി​ൽ ടോ​യ്സ് പാ​ർ​ക്കി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ക്കു​കയും ചെ​യ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more