1 GBP = 104.02

രാജ്ഞിയുടെ മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ അവാർഡിന് അർഹയായി മലയാളിയായ അമിക ജോർജ്ജും

രാജ്ഞിയുടെ മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ അവാർഡിന് അർഹയായി മലയാളിയായ അമിക ജോർജ്ജും

ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്. ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ ഇന്ത്യൻ വംശജരായ 30 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പത്തനംതിട്ട സ്വദേശിയായ അമിക 2017 ൽ ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള ‘ഫ്രീ പിരിയഡ്സ്’ ക്യാംപെയ്നു തുടക്കമിട്ടാണ് രാജ്യാന്തര പ്രശസ്തയായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more