വാഷിങ്ടണ്‍: വിവിധ മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് അമേരിക്കന്‍ സുപ്രിംകോടതിയുടെ അംഗീകാരം. ഭരണമേറ്റയുടന്‍ ഡൊണള്‍ഡ് ട്രംപ് നടപ്പാക്കിയ ഈ നയത്തിന് അമേരിക്കയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും തീരുമാനവുമായി ട്രംപ് മുന്നോട്ടുപോകുകയായിരുന്നു.
നേരത്തെ വിവിധ കീഴ്കോടതികള് പുതിയ നിയമത്തിനെതിരേ വിധി പുറപ്പെടുവിച്ചെങ്കിലും സുപ്രിംകോടതി വിധി ട്രംപിന് അനുകൂലമാകുകയായിരുന്നു. ഭീകരാക്രമണ സാധ്യത പരിഗണിച്ചാണ് വിവിധ മുസ്ലിംരാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കന്‍ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ ഇറാന്, ലിബിയ, സോമാലിയ, സിറിയ, യെമന്‍ എന്നീരാജ്യങ്ങളില്നിന്നുള്ള യാത്രക്കാര്‍ക്കാണു യുഎസില്‍ പ്രവേശന വിലക്കുള്ളത്. നേരത്തെ, പട്ടികയിലുണ്ടായിരുന്ന ഇറാഖ്, ഛാഡ് തുടങ്ങിയ രാജ്യങ്ങളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
അമേരിക്കന്‍ യാത്രാവിലക്കിനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് അനുകൂലമായി അഞ്ച് ജഡ്ജിമാര്‍ നിലകൊണ്ടപ്പോള്‍ പാനലിലുണ്ടായിരുന്ന നാലുപേര്‍ എതിര്‍പ്പ് അറിയിച്ചു. ട്രംപിന്റെ ഉത്തരവ് മുസ്ലിംകള്ക്ക് എതിരേയുള്ള വിവേചനമാണെന്നും ട്രംപ് അമിതാധികാരം പ്രയോഗിച്ചുവെന്നുമുള്ള വാദം കോടതി തള്ളിക്കളഞ്ഞു. അഞ്ചു ജഡ്ജിമാര്‍ യാത്രാവിലക്ക് ശരിവച്ചപ്പോള്‍ നാലുപേര്‍ വിയോജനക്കുറിപ്പെഴുതി. കുടിയേറ്റം നിയന്ത്രിക്കാന്‍ യുഎസ് പ്രസിഡന്റുമാര്‍ക്ക് അധികാരമുണ്ടെന്ന് ഭൂരിപക്ഷ വിധിന്യായത്തില്‍ ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്സ് എഴുതി. ഇതേസമയം മുസ്ലിം വിരുദ്ധതയാണ് യാത്രാവിലക്കിനു ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്നു വ്യക്തമാണെന്നു നാലു ജഡ്ജിമാര്‍ക്കു വേണ്ടി ജസ്റ്റീസ് സോണിയാ സോട്ടോമേയര്‍ എഴുതിയ വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
തന്റെ ഭരണമികവിനുള്ള അംഗീകാരമാണ് സുപ്രിംകോടതി വിധിയെന്ന് വിധിയോട് ട്രംപ് പ്രതികരിച്ചു.
click on malayalam character to switch languages