1 GBP = 103.89

ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനായ എ.ഡി.ജി.പി സുദേഷ് കുമാറിന് ആമേൻ മോഡൽ ‘മധുര’പ്പൊതി

ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനായ എ.ഡി.ജി.പി സുദേഷ് കുമാറിന് ആമേൻ മോഡൽ ‘മധുര’പ്പൊതി

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമ കണ്ടവർ തുടക്കത്തിലെ ആ സീൻ മറന്നിരിക്കാൻ ഇടയില്ല. ചാച്ചപ്പന്റെ (ശശി കലിംഗ അവതരിപ്പിച്ച കഥാപാത്രം) വീടിന് മുന്നിൽ നിന്ന് സ്വർണ വർണ കടലാസിൽ പൊതിഞ്ഞ സമ്മാനം കിട്ടുന്നത്, അതിനുള്ളിൽ മനുഷ്യവിസർജ്യമായിരുന്നുവെന്ന് കണ്ടതോടെ അത് തിരികെ തേക്കിലയിൽ പൊതിഞ്ഞ് ബേക്കറി മത്തായിയുടെ വീട്ടിലെത്തിക്കുന്നത്, ”താന്തമ്മാച്ചി…വരാലാ…കൊടംപുളി ഇട്ടു വെച്ചാ മതി …കലക്കും…” എന്ന് പറഞ്ഞ് ചാച്ചപ്പന്റെ കണ്ണിറുക്കൽ…

തിയറ്ററിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സീനാണിത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചാലോ?

സിനിമയെ വെല്ലുന്ന രീതിയിൽ മനുഷ്യവിസർജ്യം പാഴ്സൽ സമ്മാനമായി ലഭിച്ചിരിക്കുകയാണ് ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനായ എ.ഡി.ജി.പി സുദേഷ് കുമാറിന്. ആംഡ്‌ ബറ്റാലിയന്‍ ഓഫീസിലെ വിലാസത്തില്‍ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കോഴിക്കോട്ടെ അജ്‌ഞാതവിലാസത്തില്‍നിന്നു പാഴ്‌സല്‍ എത്തിയത്‌. വര്‍ണക്കടലാസില്‍ പൊതിഞ്ഞ പാഴ്സലിൽ ‘മധുരം’എന്നു രേഖപ്പെടുത്തിയിരുന്നു.

എ.ഡി.ജി.പി ‘സുകേഷ്‌കുമാര്‍’ എന്നു തെറ്റിച്ചാണു പേരെഴുതിയിരുന്നത്‌. കൊറിയര്‍ എത്തിയ വിവരം ഡ്യൂട്ടി ഓഫീസര്‍ സുദേഷ്‌കുമാറിനെ അറിയിച്ചു. പൊതി പൊട്ടിച്ചുനോക്കിയശേഷം എത്തിക്കാനായിരുന്നു എ.ഡി.ജി.പി നിർദേശിച്ചത്. പാഴ്‌സല്‍ കൊണ്ടുവന്നപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. തുറന്നുനോക്കിയപ്പോഴാണ്‌ ‘ആമേൻ മോഡൽ’ സമ്മാനമാണെന്ന് വ്യക്തമായത്‌.

ഓഫീസില്‍നിന്നു വിവരം ഉടന്‍ പേരൂര്‍ക്കട പൊലീസില്‍ അറിയിച്ചു. എന്നാല്‍, പാഴ്‌സല്‍ അയച്ചയാളെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല. ഒരു പോലീസുകാരനെ കേന്ദ്രീകരിച്ച്‌ ഇന്റലിജന്‍സ്‌ അന്വേഷണമാരംഭിച്ചുവെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more