1 GBP = 103.68
breaking news

പ്രമുഖ ഡബിംഗ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു

പ്രമുഖ ഡബിംഗ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഡബിംഗ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വട്ടിയൂർക്കാവ് ലേക്ക് വ്യു ലൈനിലെ പ്രയാഗിലായിരുന്നു താമസം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ. ഡബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭർത്താവ്. മക്കൾ: വൃന്ദ (എസ്.ബി.ഐ), വിദ്യ (വിദ്യാർത്ഥിനി), മരുമകൻ: അരവിന്ദ്.

നടി മോനിഷയ്ക്കായി സിനിമകളിൽ ശബ്ദം നൽകിയത് അമ്പിളി ആയിരുന്നു. മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങൾ മുതൽ അവസാനചിത്രം വരെ മോനിഷക്കായി ശബ്ദം നൽകി. മലയാളം–തമിഴ് സീരിയൽ ഡബിംഗ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. പഴയകാല അഭിനേത്രിയും ഡബിംഗ് ആർട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ്.

നടിമാരായ ശോഭന, ജോമോൾ, മാതു എന്നിവർക്കായും വിവിധ ചിത്രങ്ങളിൽ ശബ്ദം നൽകി. ശാലിനിയുടെ കുട്ടികാലത്തും മുതിർന്ന് നായികയായപ്പോഴും അമ്പിളിയാണ് ശബ്ദം നൽകിയത്. കന്നത്തിൽ മുത്തമിട്ടാൽ, ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോൾ നായികമാർക്കു ശബ്ദം നൽകിയത് അമ്പിളിയായിരുന്നു.

ഭക്‌തകണ്ണപ്പ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് അമ്പിളി ആദ്യമായി ശബ്ദം നൽകിയത്. തമിഴ് ഉൾപ്പെടെ 500ൽപരം ചിത്രങ്ങളിൽ അമ്പിളി ബാലതാരങ്ങൾക്ക് മാത്രമായി ശബ്‌ദം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more