1 GBP = 104.17

ആമസോണിയ വണ്ണുമായി പിഎസ്എല്‍വി കുതിച്ചു; ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം

ആമസോണിയ വണ്ണുമായി പിഎസ്എല്‍വി കുതിച്ചു; ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം

ആമസോണിയ 1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വഹിച്ചു കൊണ്ടുള്ള പിഎസ്എല്‍വി 51 റോക്കറ്റ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററിന്റെ നാലു ഉപഗ്രഹങ്ങളും ന്യു സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ 14 ഉപഗ്രങ്ങളുമാണ് ആമസോണിയ ഒന്നിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. പിഎസ്എല്‍വിയുടെ 53ാമത് ദൗത്യമാണിത്.

ഇന്‍ സ്‌പേസിന്റെ നാലു ഉപഗ്രഹങ്ങളില്‍ ഒന്നായ സതീഷ് ധവാന്‍ ഉപഗ്രഹയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 5000 ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാവും. സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് ഈ ഉപഗ്രഹം നിര്‍മ്മിച്ചത്.

ആമസോണ്‍ മേഖലയിലെ വന നശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷി വൈവിധ്യങ്ങള്‍ വിലയിരുത്താനുമാണ് ആമസോണിയ 1 ഉപഗ്രഹ വിക്ഷേപണം ലക്ഷ്യമിടുന്നത്. ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ 1.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more