1 GBP = 99.18
breaking news

ബ്രിസ്റ്റോൾ സ്വദേശി അമർ ഡയസ് കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞു…

ബ്രിസ്റ്റോൾ സ്വദേശി അമർ ഡയസ് കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞു…
ബ്രിസ്റ്റോൾ:- വെസ്റ്റേൺ സൂപ്പർമെയർ നിവാസിയായ അമർ ഡയസ് (50) ഇന്ന് ദുഃഖശനിയാഴ്ചയുടെ നൊമ്പരമായി മാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗം ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കോവിഡ് ബാധിച്ചിരുന്ന ഭാര്യ മിനി ഹോസ്പിപിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ക്വാറൻ്റൈനിൽ കഴിയവെയാണ് ഭർത്താവ് അമറിന് രോഗബാധയുണ്ടായത്. വെസ്റ്റേൺ ജനറൽ ആശുപത്രിയിൽ എൻഡോസ്കോപ്പി ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
അമർ മിനി ദമ്പതികൾക്ക് 2 പെൺമക്കളാണ്. ഒരാൾ മെഡിസിനും, മറ്റൊരാൾ ഫിസിയോതെറാപ്പിക്കും യൂണിവേഴ്സിറ്റിയിൽ  പഠിച്ച് വരികയാണ്. അമർ സെൻ്റ്.തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ മതബോധന അദ്ധ്യാപകൻ കൂടിയായിരുന്നു.
അമറിൻ്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ സമിതി അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  നിര്യാണത്തിൽ ദുഃഖിക്കുന്ന  കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more