1 GBP = 103.12

വികാസ്​ ദുബെയുടെ വലംകൈ അമർ ദുബെ എൻകൗണ്ടറിൽ കൊല്ല​െപ്പട്ടു

വികാസ്​ ദുബെയുടെ വലംകൈ അമർ ദുബെ എൻകൗണ്ടറിൽ കൊല്ല​െപ്പട്ടു

ലഖ്​നോ: കാൺപൂരിൽ എട്ടുപൊലീസുകാരെ കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തലവൻ വികാസ്​ ദുബെയുടെ വലംകൈ അമർ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഹാമിർപൂ​രിൽ ബുധനാഴ്​ച രാവിലെ നടന്ന സ്​പെഷൽ ടാസ്​ക്​ ഫോഴ്​സുമായുണ്ടായ ഏറ്റുമുട്ടലിനിടെ അമർ ദുബെക്ക്​ വെടി​േയൽക്കുകയായിരുന്നു. 

പൊലീസുകാരെ ​കൊലപ്പെടുത്തിയ സംഘത്തിൽ അമർ ദുബെയും ഉണ്ടായിരുന്നതായാണ്​ വിവരം. അമർ ​ദുബെ മഥുരയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന പൊലീസ്​ അവിടെ എത്തുകയായിരുന്നു. തുടർന്ന്​ ജില്ല പൊലീസിൻെറ സഹായത്തോടെ പ്രദേശം മുഴുവൻ അടച്ച്​ തെരച്ചിൽ നടത്തുന്നതിനിടെ അമർ പൊലീസുകാർക്ക്​ നേരെ വെടിവെച്ചു. തിരിച്ച്​ നടത്തിയ വെടിവെപ്പിൽ അമർ ദുബെ കൊല്ലപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. 

അതേസമയം, ഗുണ്ടാസംഘത്തലവൻ വികാസ്​ ദുബെയെ കണ്ടെത്താൻ പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കി. 60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ്​ ദുബെ ഉത്തർപ്രദേശ്​ വിട്ടതായാണ്​ വിവരം. വികാസ്​ ദുബെയെ പിടികൂടാൻ സഹായിക്കുന്നവർക്ക്​ രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്​ചയായിരുന്നു കേസിനാസ്​പദമായ സംഭവം. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ്​ ദുബെ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ്​ പൊലീസുകാർ യു.പിയിലെ ബിക്രു വില്ലേജിൽ എത്തിയതായിരുന്നു. എന്നാൽ കെട്ടിടത്തിന്​ മുകളിൽനിന്ന്​ പൊലീസുകാർക്ക്​ നേരെ ഗുണ്ടാസംഘം വെടിയുതിർത്തു. ആക്രമണത്തിൽ എട്ടു പൊലീസുകാരാണ്​ കൊല്ലപ്പെട്ടത്​​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more