1 GBP = 103.69
breaking news

ലിവർപൂളിൽ മലയാളി കുഞ്ഞു മാലാഖ അമല മേരി ആശിഷ് ദൈവസന്നിധിയിലേക്ക് യാത്രയായി….

ലിവർപൂളിൽ മലയാളി കുഞ്ഞു മാലാഖ അമല മേരി ആശിഷ് ദൈവസന്നിധിയിലേക്ക് യാത്രയായി….

ലിവർപൂൾ മലയാളിയും എറണാകുളം പിറവം സ്വദേശിയുമായ ആശിഷ് പീറ്റർ പരിയാരത്തിൻ്റെയും  അങ്കമാലി സ്വദേശി എയ്ഞ്ചലിന്റെയും ഏക മകൾ കുഞ്ഞു മാലാഖ അമല മേരി ആശിഷ് (5)  ലുക്കിമിയ രോഗം ബാധിച്ച് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ  ഇന്ന് രാവിലെ ദൈവസന്നിധിയിലേക്ക് യാത്രയായി. കഴിഞ്ഞ കുറച്ച് നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിലായിരുന്നു അവസാന നാളുകളിൽ കുഞ്ഞ് അമല മോൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

വിടരും മുൻപേ പൊഴിഞ്ഞ  പൊൻ പനിനീർ  പുഷ്പമേ കണ്ണിരോടെ വിട പറയുന്നു. കുഞ്ഞ് അമല മോളുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ്, യുക്മ ഉപദേശക സമിതിയംഗം തമ്പി ജോസ്, നോർത്ത് വെസ്റ്റ്‌ റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ,    ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ, സെക്രട്ടറി സോജൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുഞ്ഞു മാലാഖ അമല മോളുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ……

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more